Connect with us

Hi, what are you looking for?

NEWS

നോർത്ത് ഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ കണ്ടിരുന്ന കാഴ്ച്ച ഇപ്പോൾ കോതമംഗലം നഗരത്തിൽ ; സ്ത്രീകളുടെ അഭിമാനത്തിന് പുല്ല് വില, കണ്ണിനെയും മുനിസിപ്പാലിറ്റിയെയും ശപിച്ചു നാട്ടുകാർ

കോതമംഗലം : ഇന്ന് കോതമംഗലം മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റാൻഡിനോട് ചേർന്നുള്ള ശുചിമുറിയുടെ സമീപം കണ്ട കാഴ്ച്ച ഏതൊരു മലയാളിയുടേയും തല കുനിക്കുന്നതും കണ്ണുകളെ ശപിക്കുന്നതുമായി മാറി. ആയിരക്കണക്കിന് വിദ്യാർത്ഥികളും ഹൈറേഞ്ച് യാത്രക്കാരും വന്ന് പോകുന്ന ബസ് സ്റാൻഡിനോട് ചേർന്നുള്ള വനിതകളുടെ ടോയ്‌ലറ്റ് ഉപയോഗശൂന്യമായി പൂട്ടിയിട്ടിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു. നിരവധി പ്രാവശ്യം കോതമംഗലം വാർത്ത ഈ പ്രശ്‌നം അധികാരികളുടെ മുന്നിൽ അവതരിപ്പിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. സ്ത്രീ ശാസ്ത്രീകരണവും നവോദ്ധാനവും തുടങ്ങി സാങ്കൽപ്പിക വാഗ്ദാനങ്ങൾ മാത്രം നൽകി സ്ത്രീകളുടെ മാനത്തിനും  അല്മഭിമാനത്തിനും ആശങ്കക്കും പുല്ല് വിലപോലും കൽപ്പിക്കാതെ പ്രത്യയശാത്രത്തിൽ അഭിരമിക്കുന്നവർക്ക് ഒഴിച്ച് ബാക്കി മലയാളികൾക്ക് അപമാനമുണ്ടാക്കുന്നതാണ് ഇന്നത്തെ സംഭവം. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന കോതമംഗലത്തു എത്തിപ്പെടുന്ന ഒരു സ്ത്രീയുടെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള ഒരു ഇടം പോലും ഒരുക്കുവാൻ കോതമംഗലം നഗരസഭക്ക് സാധിക്കുന്നില്ലെങ്കിൽ അതിന്റെ കൂടി പാപഭാരം പേറേണ്ട ദുർഗതി ഓരോ കോതമംഗലം നിവാസിക്കും വന്നുചേരുകയാണ്.

കോതമംഗലം മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ത്രീകളുടെ ശുചിമുറി ഏറെ നാളുകളായി പ്രവർത്തന രഹിതമായി അടഞ്ഞുകിടക്കുകയാണെന്നും, ഇതുമൂലം ദിനംപ്രതി കോതമംഗലത്ത്‌  എത്തുന്ന വനിതാ യാത്രക്കാർക്കും മൂന്നാർ, തേക്കടി ഭാഗത്തേക്ക് സഞ്ചരിക്കുന്ന വനിതാ വിനോദ സഞ്ചാരികൾക്കും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഈ വിഷയം അടിയന്തരമായി പരിഗണിച്ച് ഇതിന് ഒരു പരിഹാരം കണ്ടെത്തി കോതമംഗലം നഗരത്തെ വനിതാ സൗഹൃദ നഗരമാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കോതമംഗലം നിയോജക മണ്ഡലം, വനിതാ വിoഗ് , ഭാരവാഹികൾ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിനു മുന്നിൽ പരാതി നൽകിയെങ്കിലും പരിഹാരം ഒരു തീണ്ടാപ്പാട് അകലെയാണ്. ഈ മാർച്ചിൽ കടന്നുപോയ വനിതാ ദിനവും സ്ത്രീ മുന്നേറ്റവും ആഘോഷിച്ചവർ വടക്കേ ഇന്ത്യയിലേക്ക് മാത്രം നോക്കാതെ കോതമംഗലം നഗരത്തിലേക്കും ഇടക്ക് ദൃഷ്ടി പായിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

 

📱 വാർത്തകൾ വാട്ട്ആപ്പിൾ ലഭിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

You May Also Like

NEWS

കോതമംഗലം: മാമലക്കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് പതിച്ച് കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീകൾക്ക് പരിക്ക്. രാവിലെ 9 മണിയോടെയാണ് സംഭവം. മാമലക്കണ്ടം, കൊയ് നിപ്പാറ സ്വദേശികളായ രമണി,...

NEWS

കോതമംഗലം:ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് 2.34 കോടി രൂപ ചെലവഴിച്ച് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിർമ്മിച്ച ആധുനീക ബസ് ടെർമിനൽ( ഹരിത ടെർമിനൽ )ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്...

NEWS

പല്ലാരിമംഗലം: പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുലിക്കുന്നേപ്പടി മൃഗാശുപത്രിയുടെ ഉദ്ഘാടനവും ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽനൽകുന്ന കാലിത്തീറ്റയുടെ വിതരണവും ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡൻ്റ്...

NEWS

കോതമംഗലം :കീരംപാറ – ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്...

NEWS

കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...

NEWS

കോതമംഗലം :എറണാകുളം റവന്യൂ ജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളന ഉദ്ഘടനവും സമ്മാന ദാനവും ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി...

CRIME

കോതമംഗലം:പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു . പെരുമ്പാവൂർ കാരാട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം...

NEWS

കോതമംഗലം : തിരുവനന്തപുരം സർഗ്ഗാരവം സാഹിത്യ സാംസ്കാരിക വേദിയുടെ ഗിഫ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന്. നാളെ ബുധനാഴ്ച്ച തിരുവനന്തപുരം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഒക്ടോബർ 16ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

കേരളാ ബാങ്ക് 2023-2024 വർഷത്തിൽ ജില്ലയിലെ മികച്ച പ്രഥമിക സഹകരണ ബാങ്കുകള്‍ക്ക്‌ ഏർപ്പെടുത്തിയ അവാർഡ് വാരപ്പെട്ടി സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1015 ന് ലഭിച്ചു. സംഘം നല്‍കിവരുന്ന സാധാരണ, സ്വർണപ്പണയ വായ്പകള്‍...

NEWS

നെല്ലിക്കുഴി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA )നെല്ലിക്കുഴിയിൽ സമ്മേളനം സംഘടിപ്പിച്ചു.KSSPA യുടെ 41 ആം വാർഷിക സമ്മേളനത്തിൽ നവാഗതരെ ആദരിക്കലും മുതിർന്ന പൗരന്മാരെ ആദരിക്കലും പുതിയ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ലോക മുട്ടദിനാചരണം പഞ്ചായത്ത് ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് മുട്ടവിതരണം നടത്തിക്കൊണ്ട് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ ഷെരീഫ...

error: Content is protected !!