കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24) എന്നിവരാണ് മരിച്ചത്. ബാംഗ്ലൂരിൽ ജോലിക്ക് പോകവേ തമിഴ്നാട് ഈറോഡ് നിയർ ഭവാനി ചീത്തോട് പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ വെച്ചാണ് ബൈക്കും ബസും കൂട്ടിയിടിച്ചത്. ചൊവ്വ വൈകിട്ട് നാട്ടിൽ നിന്ന് ജോലിക്കായി പോയതാണ്. ബുധൻ വെളുപ്പിന് അഞ്ചിനാണ് അപകടം.
ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. മനുവിന്റെ അച്ഛൻ: മണിയപ്പൻ, അമ്മ: സരസമ്മ. ഹണിയുടെ അച്ഛൻ സേവ്യർ, അമ്മ: മേരി. സഹോദരി സ്റ്റാനിയ സേവ്യർ.