അടിവാട്: സപ്ലൈകോയ്‌ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.സപ്ലൈകോ സ്റ്റോറുകളിൽ അവശ്യ സാധനങ്ങളുടെ സബ്സിഡി വെട്ടി കുറച്ചതിലും വില വർധനവിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പല്ലാരിമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് സപ്ലൈകോ സൂപ്പർ മാർക്കറ്റിന് മുൻപിലാണ് സയാഹന ധർണ്ണ സംഘടിപ്പിച്ചത്.ധർണ്ണ സമരം പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് ബോബൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
യുത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് മീരാൻ അധ്യക്ഷതവഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അമീൻ ടിഎം മുഖ്യ പ്രഭാഷണം നടത്തി.കോൺഗ്രസ്സ് കവളങ്ങാട് ബ്ലോക്ക് സെക്രട്ടറിമരായ എം എം അലിയാർ, കെ കെ അഷറഫ്, കെ ഈ കാസിം, ഷൗക്കത്ത് എം പി, അനീസ് ഓലിക്കൽ,മാഹുൽ എം എ,അറഫൽ ടിഎസ്, ആസിഫ് കെഎ തുടങ്ങിയവർ സംസാരിച്ചു.
