കോതമംഗലം : കോതമംഗലം റവന്യൂ ടവറിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഹൗസിങ് ബോർഡിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത് .അടിയന്തിരമായി ടവറിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും, പൊതുമേഖല അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ ഓഫീസുകൾ ഇവിടെയ്ക്ക് മാറ്റുന്നത്തിനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നും എം എൽ എ സഭയിൽ ആവിശ്യപ്പെട്ടു.
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ അധീനതയിലുള്ള കോതമംഗലം റവന്യൂ ടവറില്‍ ആകെ 7 നിലകളിലായി 136 ഷോപ്പുകളും 32781 ച.അടി ഓഫീസ് സ്പേസും ഉണ്ട്. 2019 ല്‍ ടി ടവറില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറിയിരുന്നു. നിലവില്‍ 3, 4, 5 നിലകളിലായി വളരെ കുറച്ച് കാര്യാലയങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ടി ടവറിലെ ഒഴി വുള്ള കടമുറികളുടേയും ഓഫീസ് സ്പേയ്‌സുകളുടേയും വിവരങ്ങള്‍ സംബന്ധിച്ച് പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുള്ളതും LBS ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ നേരിട്ട് സമീപിച്ച് ഒഴിവ് വിവരം അറിയിച്ചി ട്ടുമുണ്ട്.
ശോചനീയാവസ്ഥയിലുള്ള കോതമംഗലം റവന്യൂ ടവറിന്റെ മെയിന്റനന്‍സ് നടത്തുവാന്‍ കുറഞ്ഞത് 2 കോടി രൂപയെങ്കിലും വേണ്ടിവരും. അടിയന്തരമായി പ രിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കുന്നതാണെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.