Connect with us

Hi, what are you looking for?

CRIME

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ
തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മൈസൂർ, കാഡ്ബഗരുവിൽ താമസിക്കുന്ന
ചാവക്കാട് സ്വദേശി ഷാജഹാൻ (36) നെയാണ് മീനാക്ഷിപുരത്തുനിന്ന് കോതമംഗലം
പോലീസ് പിടികൂടിയത്. കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന
സഹോദരങ്ങൾക്ക് യു.കെയിൽ തൊഴിൽ വിസ നൽകാമെന്നു പറഞ്ഞ് ആറ് ലക്ഷത്തി
പതിനാലായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റിലാകുന്നത്. സംസ്ഥാനത്തിനകത്ത്
സമാനമായ മുപ്പതിലേറെ കേസുകൾ പ്രതിയുടെ പേരിലുണ്ട്. വിശാലമായ സൗഹൃദ
വലയമാണ് പ്രതിയ്ക്കുള്ളത്. ഇതുപയോഗിച്ചാണ് ആളുകളെ കണ്ടെത്തുന്നത്.
കമ്മീഷൻ വ്യവസ്ഥയിൽ സുഹൃത്തുക്കളാണ് വിദേശത്ത് പോകാൻ താൽപ്പര്യമുള്ള
സമീപിച്ച് തൊഴിൽ വിസയുണ്ടെന്ന് പറഞ്ഞ് ഇയാൾക്ക് പരിചയപ്പെടുത്തി
കൊടുക്കുന്നത്. ഇത്തരത്തിൽ തിരുവനന്തപുരത്തുള്ള ഒരാൾ പതിമൂന്നുപേരെയും,
കോതമംഗലത്തുള്ള ഒരാൾ നാലുപേരെയും ഷാജഹാന്
പരിജപ്പെടുത്തിക്കൊടുത്തതായി കോതമംഗലം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരെ പണം വാങ്ങി കബളിപ്പിച്ചിരിക്കുകയാണ്.

യു.കെ സിം ഉൾപ്പടെ നാല്
സിമ്മുകളാണ് ഇയാൾക്കുള്ളത്. ഉദ്യോഗാർത്ഥികളെ നേരിട്ട് സമീപിക്കാതെ
വീഡിയോ കോൾ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടിലൂടെ സ്വീകരിക്കുകയാണ്
ചെയ്യുന്നത്. യു.കെയിൽ വലിയ ബന്ധങ്ങളുള്ള ആളാണെന്നും, നിരവധി പേരെ
വിദേശത്തേക്ക് കൊണ്ടുപോയെന്നും പറഞ്ഞാണ് ഇരകളെ വലയിൽ വീഴ്ത്തുന്നത്.
ഷാജഹാന്‍റെ രണ്ട് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ മുപ്പതു കോടി രൂപയുടെ
ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചുട്ടുണ്ട്. വേറെയും അക്കൗണ്ടുകൾ
ഉണ്ടെന്നാണ് സൂചന. മൂന്ന് വോട്ടർ ഐഡിയും, മൂന്ന് പാസ്പോർട്ടുകളും
ഇയാൾക്കുണ്ട്. കർണ്ണാടക, തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ വിലാസങ്ങളാണ്
ഇതിലുള്ളത്.

മീനാക്ഷിപുരത്തെ ഉൾഗ്രാമത്തിൽ ഒളിച്ചു കഴിയുകയായിരുന്ന
ഷാജഹാനെ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ
രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്.
പോലീസിനെ ആക്രമിച്ച് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ
ദൂരം പിന്തുടർന്നാണ് പിടികൂടിയത്. വാഹനത്തിൽ നിന്ന് വ്യാജ പാസ്പോർട്ട്,
ഉദ്യോഗാർത്ഥികളുടെ പാസ്പ്പോർട്ട്, ചെക്ക് ബുക്കുകൾ, പ്രോമിസറി നോട്ട്
എന്നിവ കണ്ടെടുത്തു. ഇൻസ്പെക്ടർ പി.ടി.ബിജോയി, എസ്.ഐമാരായ അൽബിൻ
സണ്ണി, കെ.ആർ.ദേവസ്സി, സീനിയർ സി.പി.ഒമാരായ ടി.ആർ.ശ്രീജിത്ത്, നിയാസ്
മീരാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് അന്വേഷണം
വ്യാപിപ്പിച്ചു.

You May Also Like

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാപരിപാടികളോടുകൂടി ഉത്സവംമിഠായി എന്നപേരിൽ അങ്കണവാടി കലോത്സവം സംഘടിപ്പിക്കുകയും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്ക് സമ്മാനദാനം വിതരണം ചെയ്തു.വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ ബഹു. കോതമംഗലം...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പോത്താനിക്കാട് മണ്ഡലം സമ്മേളനം ഡോ മാത്യു കുഴല്‍നാടന്‍ എം.ല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാല്‍മോന്‍ സി കുര്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചികിത്സ...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ (KSSPU) പിണ്ടിമന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. മുത്തംകുഴി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ വികസന സദസ് കോതമംഗലം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്നു.വികസന സദസ്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം...

NEWS

കോതമംഗലം: വിദ്യാഭാസ വിചക്ഷണനും , സാംസ്ക്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ അതികായനുമായ ഷെവലിയാർ പ്രൊഫ. ബേബി എം വർഗീസിന്റെ എൺപതാം പിറന്നാൾ ആഘോഷം പുതുപ്പാടി മരിയൻ മാനേജ്മെന്റ് സ്റ്റഡീസിൽ വച്ച് നടന്നു. അഞ്ചര...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പുതുതായി നിർമ്മിച്ച ഫെൻസിങ്ങ് നാടിന് സമർപ്പിച്ചു. 36 ലക്ഷം രൂപ ചിലവഴിച്ചാണ് 11 കിലോമീറ്റർ ദൂരത്തിൽ ഫെൻസിങ് നിർമിച്ചത്.മുൻകാലങ്ങളിൽ ഇഞ്ചത്തൊട്ടി മേഖലയിൽ...

NEWS

കോതമംഗലം: ഒക്ടോബർ 16, 17 തീയതികളിൽ ആയി പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കോതമംഗലം സബ് ജില്ല ശാസ്ത്രമേള സമാപിച്ചു.1086 പോയിന്റ് നേടി സെന്റ് അഗസ്റ്റിൻസ് ഗേൾസ്...

NEWS

കോതമംഗലം:പ്ലസ് ടു വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ ഉപരിപഠനസാധ്യതകളിലേക്ക് വെളിച്ചം വീശുന്ന കോതമംഗലം വിദ്യാഭാസജില്ലയുടെ ഹയർ സ്റ്റഡി എക്സ്പോ മിനി ദിശ എക്സ്പോ...

NEWS

കോതമംഗലം:  കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറയിൽ തേനീച്ചകളുടെ ആക്രമണം; ബൈക്ക് യാത്രികനും, മൂന്ന് പശുക്കൾക്കും വൻ തേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റു.മുട്ടത്തുപാറ സ്വദേശി സാബുവിൻ്റെ മൂന്ന് പശുക്കളുടെ നേരെ ഇന്ന് രാവിലെയാണ് വൻതേ നീച്ചകളുടെ ആക്രമണമുണ്ടായത്....

NEWS

കോതമംഗലം: മാമലക്കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് പതിച്ച് കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീകൾക്ക് പരിക്ക്. രാവിലെ 9 മണിയോടെയാണ് സംഭവം. മാമലക്കണ്ടം, കൊയ് നിപ്പാറ സ്വദേശികളായ രമണി,...

NEWS

കോതമംഗലം:ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് 2.34 കോടി രൂപ ചെലവഴിച്ച് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിർമ്മിച്ച ആധുനീക ബസ് ടെർമിനൽ( ഹരിത ടെർമിനൽ )ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്...

NEWS

പല്ലാരിമംഗലം: പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുലിക്കുന്നേപ്പടി മൃഗാശുപത്രിയുടെ ഉദ്ഘാടനവും ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽനൽകുന്ന കാലിത്തീറ്റയുടെ വിതരണവും ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡൻ്റ്...

error: Content is protected !!