കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. രോഗലക്ഷണങ്ങൾ, ചികിത്സ, നിയന്ത്രണ മാർഗ്ഗങ്ങൾ എന്നിവയെല്ലാം വിശദീകരിക്കുന്ന ലഘുലേഖകളാണ് വിതരണം ചെയ്യുന്നതിനായി തീരുമാനിച്ചിട്ടുള്ളത്.
താലൂക്ക് തല ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തൃക്കാരിയൂരിൽ തുടക്കമായി. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അരുൺ സി ഗോവിന്ദ് അധ്യക്ഷനായിരുന്നു.മെഡിക്കൽ ഓഫീസർ ഡോക്ടർ സരിൻ ജോയ് , ജെ എച്ച് ഐ മനോജ് കെ റ്റി , ജെ പി എച്ച് എൻ ഷൈമോൾ സാബു ,ആശ വർക്കർമ്മാരായ ഷീല ബാബു, ശാന്ത സുകുമാരൻ , ബിജി ബേബി ,റീന മാത്യു, ശോഭന വിനയൻ, ലില്ലി പൗലോസ്, സ്കൂൾ ഓഫ് നേഴ്സിംഗ് എം ബി എം എം ഹോസ്പിറ്റൽ സ്റ്റുഡന്റസ് എന്നിവർ പങ്കെടുത്തു.