കോതമംഗലം : സെൻട്രൽ റോഡ് ഫണ്ട്: ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിൻറെ ടെൻഡർ പൂർത്തികരിച്ചു . ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ടെൻഡർ പൂർത്തികരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും . പദ്ധതിയുടെ ടെന്ഡര് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. കേന്ദ്ര ഉപരിതല ഗതാഗത & ഹൈവേ മന്ത്രാലയത്തിൻറെ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും ശുപാർശയിലാണ് 2022 ജൂലൈയിൽ പദ്ധതിക്കായി 16 കോടി രൂപ അനുവദിച്ചത്. മൂവാറ്റുപുഴ ആസ്ഥാനമായുള്ള സജിവ് മാത്യു & കമ്പനിയാണ് ടെൻഡർ എടുത്തിരിക്കുന്നത്.
ആധുനിക രീതിയിലാണ് റോഡിൻറെ പുനുരുദ്ധാരണ പ്രവർത്തനങ്ങൾ. ആയക്കാട് കവലയിൽ നിന്നും ആരംഭിച്ചു മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്. തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പടിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും.. ഇതോടൊപ്പം വെള്ളപ്പൊക്കം രൂക്ഷമായ ഇടങ്ങളിൽ പത്ത് കലുങ്കുകളും ആവശ്യമായ സ്ഥലത്ത് കാനകളും നിർമ്മിക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. യാത്രികരുടെ സുരക്ഷക്കായി സൈൻ ബോർഡുകൾ, സീബ്രാ ലൈൻ, റോഡ് മാർക്കിങ്ങ്, രാത്രി യാത്രികർക്ക് വേണ്ടി സ്റ്റഡുകൾ എന്നി പ്രവർത്തികളും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും ഈ പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനത്തിനാണ് പദ്ധതി തയ്യാറാക്കിയത് . കലുങ്കുകളും കാനകളുടെയും നിർമാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കും. കാലവർഷതിന് ശേഷമാണ് അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. നിർദ്ദേശ പ്രകാരം റോഡിൻറെ നിർമ്മാണ ചുമതലയുള്ള ദേശിയപാത ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിച്ചു.