കുട്ടമ്പുഴ : ഞായപ്പിള്ളിയിൽ ഇന്ന് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തട്ടേക്കാട് – കുട്ടമ്പുഴ റോഡിൽ ഞായപ്പിള്ളി അറമ്പൻകുടി പാലത്തിന് സമീപമാണ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ചത്. രണ്ടു വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്ക് പറ്റി. നിയന്ത്രണം വിട്ട വാൻ റോഡരികിലെ വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പിലേക്ക് പാഞ്ഞെങ്കിലും വീഴാതെ തങ്ങി നിന്നത് ആശ്വാസമായി. മുമ്പും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
