മുവാറ്റുപുഴ : ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ എറണാകുളം ജില്ലാ പ്രതിനിധി യോഗം നിർമല ഹയർ സെക്കന്ററി സ്കൂളിൽ വച്ച് മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി. എൽദോസ് ഉത്ഘാടനം നിർവഹിച്ചു. മുവാറ്റുപുഴ എക്സൈസ് റെയ്ജ് ഇൻസ്പെക്ടർ സുനിൽ ആന്റോ മുഖ്യാതിഥിയായി. ജില്ലാ കോ. ഓർഡിനേറ്റർ ജിമിനി ജോസഫ് സ്വാഗതം ആശംസിച്ചു.ജില്ലാ പ്രസിഡന്റ് അർഷാദ് ബിൻ സുലൈമാൻ അധ്യഷതാ വഹിച്ചു. സി. പി ടി സംസ്ഥാന ജനറൽ സെക്രട്ടറി ബേബി കെ ഫിലിപ്പോസ് മുഖ്യ പ്രഭാഷണം നടത്തി. സി പി ടി സംസ്ഥാന വനിതാ കൺവിനർ ഷൈനി കൊച്ചുദേവസ്യ സന്നിഹിതയായി.ജില്ലാ സെക്രട്ടറി ആശ തൃപ്പുണിത്തുറ നന്ദിപ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ് ഏബിൾ. സി. അലക്സ് നേതൃത്വം കൊടുത്തു. സി പി ടി
വനിത വിഭാഗം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും, സംസ്ഥാനത്തെ റിട്ടേർഡ് ഉന്നത പോലിസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗിന്റെ നേത്യത്വത്തിൽ സ്ക്കൂളുകളിലും റസിഡൻസ് അസ്സോസിയേഷനുകളിലും ക്ലാസുകൾ നൽകും.
സൗജന്യ കൺസിലിംഗ് അടക്കമുളള പദ്ധതികൾ നടത്തിവരുന്നുണ്ട് .സംസ്ഥാന പ്രതിനിധി സമ്മേളനവും നേതൃ പരിശിലന ക്യാമ്പും മെയ് 13 ,14 തിയതികളിൽ എറണാകുളത്ത് നടക്കും. കുട്ടികളുടെ സംരക്ഷണത്തിനുള്ള ഒരു ജനകീയ സംരക്ഷണ കൂട്ടായിമ്മ യാണ് സി. പി. ടി എന്ന ചൈൽഡ് പ്രൊട്ടക്ട് ടീം.കുട്ടികൾക്കെതിരായ അക്രമം, പീഡനം, ചൂഷണം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയും, അവർക്കാവശ്യമായ നിയമസഹായം നൽകുന്നതിനോടൊപ്പം, ആരോഗ്യം, വിദ്യാഭ്യാസം സാമൂഹിക സുരക്ഷ, സാമൂഹിക ക്ഷേമം, പുനരധിവാസം, എന്നീ അവകാശങ്ങൾ എല്ലാ കുട്ടികൾക്കും ജാതി-മത-വർഗ്ഗ വ്യത്യാസമില്ലാതെ തുല്യമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാൻ പ്രയത്നിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.