കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും ചിറ കയേറ്റത്തിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.
ഇരമല്ലൂർ ചിറയുടെ പരിസരം നിരവധി അനധികൃത നിർമ്മാണങ്ങൾ നടത്തി ചിറ പരിസരം പൊൻമുട്ടയിടുന്ന താറാവാക്കി മാറ്റിയിരിക്കുകയാണ് ഭരണ സമിതി.
പഞ്ചായത്ത് ഭരണ സമിതിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് പ്രതീകാത്മമായി ചിറയിൽ പൊൻമുട്ടയിടുന്ന താറാവിനെ ഇറക്കിയാണ് യൂത്ത് കോൺഗ്രസ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ ചിറയുടെ ചുറ്റുമുള്ള കരിങ്കല്ല് കെട്ടും, ചിറ പുറംമ്പോക്കിലുള്ള അനധികൃതമായിട്ടുള്ള നിർമ്മാണങ്ങളും അഴിമതിയെ ലക്ഷ്യം വച്ച് കൊണ്ടുള്ളതാണന്നാണ് യൂത്ത് കോൺഗ്രസ് ആക്ഷേപം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലക്ഷങ്ങൾ മുടക്കി ചിറയോട് ചേർന്ന് നിർമ്മിച്ച പാർക്കിംഗ് ഏരിയ നിർമ്മാണം പൂർത്തിയാക്കി കരാറുകാരൻ ബില്ല് മാറി കൊണ്ടുപോയി ദിവസങ്ങൾക്കുള്ളിൽ കെട്ട് ചിറയിലേക്ക് പതിച്ചിരിന്നു. ഇതിനെതിരെയുള്ള വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിടെയാണ് 20 ലക്ഷം അനുവദിച്ചു കൊണ്ടുള്ള പഞ്ചായത്തിന്റെ പുതിയ നിർമ്മാണം ഇത് ചിറയിലേക്ക് ഇറക്കി ജല സ്രോദസുകൾ കൈയ്യേറി കൊണ്ടുള്ളതാണന്നാണ് ആക്ഷേപം.
പഞ്ചായത്ത് അധികാരികൾ തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചിറ കൈയ്യേറി കൊണ്ട് ചിറക്ക് ചുറ്റും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വർക്കിന്റെ കമ്മീഷൻ പറ്റുന്ന നിലയാണ് തുടരുന്നത്.
ചിറ കൈയേറ്റത്തിനും അനധികൃത നിർമ്മാണങ്ങൾക്കും അഴിമതിക്കുമെതിരായാണ് യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി സമരം സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജന സെക്രട്ടറി ശ്രീ.എൽദോസ് ബേബി ഉദ്ഘാടനം നിർവഹിച്ചു മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂരിന്റെ അദ്ധ്യതയിൽ നടന്ന സമര പരിപാടിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ, പരീത് പട്ടമ്മാവുടി, എം എ .കരിം, ഇബ്രാഹിം എടയാലി, വിനോദ് K മേനോൻ, സത്താർ വട്ടക്കുടി, കെ.പി. അബ്ബാസ്,കെ.പി. കുഞ്ഞ്, അസീസ് നായ്ക്കംമ്മാവുടി, വി.എം ഷിനാജ്,അനീസ് പുളിക്കൽ, എം കെ നാസ്സർ, അഷറഫ് ചക്കുംതാഴം, ഷിനാജ് വെട്ടത്തുക്കുടി, കെ.പി. ചന്ദ്രൻ, കാസിം പാണാട്ടി, ഷിയാസ് കൊട്ടാരം, നൗഫൽ കാപ്പുചാലി, ഇസ്മായിൽ പുളിക്കൻ, റഫീഖ് കാവാട്ട്, അസീസ് കൊട്ടാരം എന്നിവർ സമരത്തിൽ പങ്കാളികളായി.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx