പെരുമ്പാവൂർ : പെരുമ്പാവൂർ ആലുവ റോഡ് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി 262.75 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ഇന്നലെ ചേർന്ന കിഫ്ബി ഡയറക്റ്റർ ബോർഡാണ് പദ്ധതിയുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയത്. പെരുമ്പാവൂർ മണ്ഡലത്തിൻ്റെ വികസന പട്ടികയിൽ ഏറ്റവും പ്രധാനമേറിയ പദ്ധതി കൂടിയാണ് ഇതെന്ന് എംഎൽഎ പറഞ്ഞു.
രണ്ടു വരിയായി 12 മീറ്ററാണ് നിലവിൽ റോഡിൻ്റെ വീതി. നാല് വരി പാതയായി റോഡ് വികസിപ്പിക്കണമെങ്കിൽ ഇരു വശങ്ങളിലുമായി 11 മീറ്റർ കൂടി ഭൂമി ഏറ്റെടുക്കേണ്ടി വരും. തുക അനുവദിച്ച സാഹചര്യത്തിൽ ഇതിന് ആവശ്യമായ സ്ഥല വിന്യാസം തയ്യാറാക്കി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കേണ്ടി വരും.
പെരുമ്പാവൂർ ടൗൺ ബൈപ്പാസുമായി യോജിപ്പിക്കുന്ന രീതിയിൽ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആലുവയിൽ നിന്ന് പെരുമ്പാവൂർ പാലക്കാട്ടുതാഴത്തേക്ക് എത്തിച്ചേരുന്ന ഈ പാത തുടർന്ന് ആലുവ മൂന്നാർ റോഡിലേക്ക് ബന്ധിപ്പിക്കും. പെരുമ്പാവൂരിനെ അലുവയും എറണാകുളവും ആയി ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ പാതയാണ് ഇത്. ഭൂമി ഏറ്റെടുത്ത് റോഡ് വീതി കൂട്ടുന്നതോടെ സുഗമമായ സഞ്ചാര പാതയയി പെരുമ്പാവൂർ ആലുവ റോഡ് മാറുമെന്ന് എംഎൽഎ പറഞ്ഞു.
പദ്ധതിക്കായി നിർവധി വട്ടം എംഎൽഎ യുടെ നിർദ്ദേശപ്രകാരം അവലോകന യോഗം ചേർന്നിരുന്നു. സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരുടെ യോഗം അടിയന്തിരമായി വിളിച്ചു ചേർക്കുമെന്നും എംഎൽഎ പറഞ്ഞു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx