മുവാറ്റുപുഴ : മൂവാറ്റുപുഴ വാഴക്കുളം ടൗണിൽ പോലീസിന്‍റെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ചിട്ടുളള നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തന ഉദ്ഘാടനം മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.പന്ത്രണ്ട് ക്യാമറകളാണ് ഒന്നാം ഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജമായിട്ടുളളത്. ആവോലി മുതല്‍ വാഴക്കുളം ടൗണിൽ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ 24 മണിക്കൂറും പോലീസിന്‍റെ നിരീക്ഷണം ലഭിക്കത്തക്കവിധമാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുളളത്. രാത്രികാലങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഒരുപരിധിവരെ തടയുവാന്‍ സാധിക്കും എന്നും അടുത്ത ഘട്ടത്തില്‍ അച്ചന്‍ക്കവല, നീറംപുഴ കവല, നടുക്കര, പിരളിമറ്റം ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ കൂടി ക്യമറകള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മൂവാറ്റുപുഴ ഡി.വൈ.എസ്.പി അറിയിച്ചു.
മഞ്ഞളളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സി ജോസ്, ആവോലി പഞ്ചായത്ത് പ്രസിഡന്‍റ് ഷെല്‍മി ജോണ്‍സ്, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ്ജ് തെക്കുംപുറം, മഞ്ഞളളൂര്‍ പഞ്ചായത്ത് മെമ്പര്‍ സുധാകരന്‍, ജോസ് പെരുമ്പിളളിക്കുന്നേല്‍, സിജു സെബ്സ്റ്റ്യന്‍, ജോര്‍ജ്ജ് വര്‍ഗീസ്, സബ് ഇന്‍സ്പെക്ടര്‍ മാരായ റ്റി.കെ.മനോജ്, കെ.ജെ.ഷാജി എന്നിവരും വാഴക്കുളം മര്‍ച്ചന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍, ഡ്രൈവേഴ്സ് യുണിയന്‍ അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.