കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ മിന്നി തിളങ്ങി കോതമംഗലം ഉപ ജില്ലാ. കോതമംഗലത്തെ മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളാണ് ചാമ്പ്യൻമാർ . 21 സ്വർണ്ണം,15 വെള്ളി,11വെങ്കലം എന്നിവ നേടി 151 പോയിന്റ് നേടിയാണ് മാർ ബേസിൽ സ്കൂൾ ജില്ലാ കായിക മേളയിൽ വിജയക്കൊടി നാട്ടിയത്. നിലവിലെ സംസ്ഥാന ചാമ്പ്യൻ സ്കൂളാണ് മാർ ബേസിൽ.12 സ്വർണ്ണം,11 വെള്ളി,4 വെങ്കലം നേടി കോതമംഗലത്തെ തന്നെ മാതിരപ്പിള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 97 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.5 സ്വർണ്ണം,6 വെള്ളി,6 വെങ്കലം നേടി 49 പോയിന്റുമായി മണീട് ഗവ. ഹൈ സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.എസ്. എച്. ഓർഫനെജ് ഹൈസ്കൂൾ മൂക്കന്നൂർ ആണ് നാലാം സ്ഥാനത്തുള്ളത്. അവർക്ക് 6 സ്വർണ്ണം,3 വെള്ളി,2 വെങ്കലം എന്നിവ നേടി 41പോയിന്റ് ഉണ്ട്.
ഉപ ജില്ലയിൽ കോതമംഗലം ഉപ ജില്ലാ 45 സ്വർണ്ണം,35 വെള്ളി,17 വെങ്കലം നേടി 375 പോയിന്റ് മായി ഒന്നാമതും,10 സ്വർണ്ണം,10 വെള്ളി,10 വെങ്കലം നേടി അങ്കമാലി സബ് ജില്ലാ 93 പോയിന്റ് നേടി രണ്ടാമതുമാണ്.7 സ്വർണ്ണം,9 വെള്ളി,9 വെങ്കലം നേടി 88 പോയിന്റുമായി പിറവം മൂന്നാമതുമാണ്.10 സ്വർണ്ണം,9 വെള്ളി,6 വെങ്കലം നേടി എറണാകുളം ഉപ ജില്ലയാണ് 4 സ്ഥാനത്ത്.സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യുതു.കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ കെ. ടോമി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,എറണാകുളം ഡി. ഡി. ഇ. ഹണി. ജി. അലക്സാണ്ടർ,മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ, സാമൂഹിക, രാഷ്ട്രിയ, വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെയുള്ള നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
