Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് എസ്എഫ്ഐ പ്രവർത്തകന് പോലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റു.

കോതമംഗലം : എസ്എഫ്ഐ പ്രവർത്തകന് കോതമംഗലം പോലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റു. റോഷിൻ എന്ന എസ്എഫ്ഐ പ്രവർത്തകനെയാണ് പൊലീസ് സ്റ്റേഷനിൽ വച്ച് കോതമംഗലം എസ്ഐ മാഹിൻ സലീം മർദ്ദിച്ചതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എസ്എഫ്ഐ പ്രാദേശിക നേതാവാണ് മർദ്ദനമേറ്റ രോഷിൻ. കോതമംഗലം തങ്കളം ബൈപ്പാസിലെ കടയിൽ വിദ്യാർത്ഥികൾ കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് പട്രോളിംഗ് പാർട്ടി ഒരു വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയാണ് എസ്ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മുഖത്തടിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിയെ ഇന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം കുത്തുകുഴി സ്വദേശിയും രണ്ടാം വർഷ ബികോം വിദ്യാർഥിയുമായ റോഷൻ റെന്നിയാണ് ഇടതുകരണത്ത് അടിയേറ്റ് ചികിത്സ തേടിയത്. മർദ്ദനമേറ്റ വിദ്യാർത്ഥി സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് പരാതി നൽകി. സുഹൃത്തിൻ്റെ വിവരം തിരക്കാൻ ചെന്ന തന്നെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ റോഷൻ പറഞ്ഞു.

താങ്കളത്ത് വിദ്യാർത്ഥികൾ കൂടി നിന്ന കടയ്ക്ക് സമീപം ലഹരി വിൽപന നടക്കുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ടെന്നും നിശ്ചിത സമയത്തിനപ്പുറം പ്രവർത്തിക്കരുതെന്ന് ഈ കടയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരണം. ഇന്നലെ ഇത് തെറ്റിച്ച് കട പ്രവർത്തിച്ചത് പോലീസ് ചോദ്യം ചെയ്തിരുന്നു. അസമയത്ത് കണ്ട വിദ്യാർത്ഥികളുടെ മേൽവിലാസം പോലീസ് ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ഇവരുടെ ഭാഗത്തിനിന്നും ഉണ്ടായത്. ഒരാഴ്ചയായി ലഹരി വിരുദ്ധ ഡ്രൈവിന്റെ ഭാഗമായി നിരവധി പരിശോധനകളാണ് കോതമംഗലം മേഖലയിൽ നടക്കുന്നത്. വിദ്യാർത്ഥികളിൽ ചിലർക്കെതിരെ പൊലീസ് കേസെടുത്തതായാണ് വിവരം. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്ക്കാരം എറണാകുളം  റൂറൽ ജില്ലയിൽ കരസ്ഥമാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ വിവാദത്തിലായ കോതമംഗലം എസ് ഐ മാഹിൻ സലിം.

മികച്ച കുറ്റാന്വേഷണത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി കോതമംഗലം സബ് ഇൻസ്പെക്ടർ.

You May Also Like

NEWS

കോതമംഗലം :അമ്മാപ്പറമ്പിൽ കുടുംബയോഗത്തിന്റെ “സനാതന സർഗ്ഗം 2025 ” 35-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.വാർഷികാഘോഷം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ എ.ആർ.ജയനെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ്‌ മനോജ്‌ എ...

NEWS

കോതമംഗലം: മിഡ്ലാൻഡ് കപ്പ് സീസൺ 2 കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് സിജു ബേബി, സെക്രട്ടറി ബിനു സി വർക്കി,കെയർ...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയുടെ ഇരുപത്തിയഞ്ചാം വാർഡിൽ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടനിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. എഫ് ഐ ടി ചെയർമാൻ ആർ...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

NEWS

കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...

NEWS

കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഏഴ് പേരെ കൂടി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സദ്ദാം നഗർ പനക്കൽ വീട് മാഹിൻ മുഹമ്മദ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് കലുങ്കിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

error: Content is protected !!