കവളങ്ങാട് : അപകടാവസ്ഥയിലായ തേങ്കോട് പാലം പുനർനിർമ്മിക്കാത്തതിൽ പ്രതിക്ഷേധവുമായി നാട്ടുകാർ. നൂറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന കവളങ്ങാട് പഞ്ചായത്തിലെ 15, 16 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേങ്കോട്-പുത്തൻകുരിശ് റോഡിലെ പാലത്തിലെ കൈവരികളും കോൺഗ്രീറ്റിംങ്ങും ഉൾപ്പെടെ പൂർണ്ണമായി തകർന്നിട്ട് വർഷങ്ങളായി. ഇതു മൂലം വലിയ വാഹനങ്ങൾ പോകാതായി. അംഗൻവാടിയുൾപ്പെടെയുള്ള സ്ഥലത്തേക്ക് കൊച്ചു കുട്ടികളേയും കൊണ്ട് അമ്മമാർ കടന്ന് പോകുന്നത് മരണഭയത്തോടെയാണ്. കാലൊന്ന് തെറ്റിയാൽ വലിയ ആഴവും അടിയൊഴുക്കുമുള്ളതോട്ടിലേക്ക് വീണ് മരണം സംഭവിച്ചേക്കാം. നിരവധി വാഹനങ്ങൾ പാലത്തിൽ നിന്നും താഴെ പതിച്ച് അപകടങ്ങൾ തുടർക്കഥയാണ്.തിരഞ്ഞെടുപ്പ് കാലത്ത് പാലം നിർമ്മിക്കാൻ എം.എൽ.എ.ഫണ്ട് അനുവദിച്ചതായി പ്രദേശത്ത് ഫ്ളക്സ് ബോർഡുകൾ ഉയർന്നിരുന്നു.
മുൻ എം.എൽ.എമാരായ വി.ജെ.പൗലോസ്, ടി.യു.കുരുവിള തുടങ്ങിയതും പാലം എന്ന ആവശ്യത്തിൽ വാഗ്ദാനം മാത്രം നൽകിയതായും പാലം പണി മാത്രം നടന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് അനുവദിച്ച ഫണ്ട് ഉപയോഗിക്കാൻ കഴിയാത്തതെന്ന് ഒരുവിഭാഗം പറയുമ്പോൾ മറുവിഭാഗം പറയുന്നു.പൊതുമരാമത്ത് വകുപ്പുമന്ത്രിക്കും സ്ഥലം എം.എൽ.എ.യുടെയും അധികാര പരിധിയിലാണ് പി.ഡബ്ളു.റോടെന്നും മറുവിഭാഗം ആരോപിക്കുന്നു .രാഷ്ടീയ വടംവലി മൂലം അപകടത്തിലാകുന്നതും ജീവൻ പൊലിയുന്നതും നിരപരാധികളായ നാട്ടുകാരാണെന്നും ആയതിനാൽ എത്രയും പെട്ടെന്ന് തകർന്ന തേങ്കോട് പാലം പുനർനിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഫോട്ടോ: വർഷങ്ങളായി തകർന്ന് കിടക്കുന്ന തേങ്കോട്-പുത്തൻകുരിശ് പാലം: പാലം ബലക്ഷയം മൂലം ഏത് സമയത്തും നിലംപൊത്തിയേക്കാം – കൈവരികൾ പൂർണ്ണമായി തകർന്ന് പാലത്തിൽ വിള്ളലുകളുമുണ്ട്