കോതമംഗലം : എറണാകുളം ജില്ലയുടെ വനാതിർത്തി പങ്കിടുന്ന കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട് പഞ്ചായത്തുകളിൽ വന്യമൃഗശ ല്യംരൂക്ഷമാണ്.വനപാലകരും നാട്ടുകാരും തമ്മിൽ പരസ്പരം പഴിചാരി പോരടിക്കുകയാണ്. കാടിറങ്ങുന്ന മൃഗങ്ങൾ മനുഷ്യരുടെ ജീവനും,സ്വത്തിനും നാശംവിതയ്ക്കുമ്പോഴും വനപാലകർ അനങ്ങാപ്പാറ നയം തുടരുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.
കഴിഞ്ഞ ദിവസം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടി ആദിവാസി കോളനിയിലെ സന്തോഷ്, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെ ട്ടിരുന്നു. ഇത് വനംവകുപ്പിന്റെ അനാസ്ഥ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥരുമായുള്ള വാഗ്വദം സംഘർഷത്തിലെത്തിയിരുന്നു. വീടിനടുത്തുള്ള തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സന്തോഷിനെ ആന ചവിട്ടിക്കൊന്നത്.
ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
ആനകളെ തടയാൻ വനാതിർത്തികളിൽ കിടങ് നിർമ്മിക്കാമെന്നുള്ള വാഗ്ദാനം വനംവകുപ്പ് പാലിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.ജനവാസമേഖലയിൽ ഇറങ്ങുന്ന
ആനകളെ വനത്തിലേക്ക് തുരത്താൻ
രൂപീകരിച്ച ആർ.ആർ.ടിയും കാര്യക്ഷമമല്ല.
2020ൽ കുട്ടമ്പുഴ മേഖലയിൽ ഇറങ്ങിയ കാട്ടാന, പടിഞാറെക്കര എൽദോസിന്റെ കിണറ്റിൽ വീണിരുന്നു. അന്ന് നാട്ടുകാരെ തണുപ്പിക്കാൻ വനംവകുപ്പ് പല വാഗ്ദാനങ്ങളും നൽകി. കുട്ടമ്പുഴ മേഖലയിലെ വനാതിർത്തി പങ്കിടുന്ന 13 കിലോമീറ്റർ ചുറ്റളവിൽ കിടങ് താഴ്ത്താമെന്ന് മലയാറ്റൂർ ഡി എഫ് ഒ യുടെ നി ർദ്ദേശപ്രകാരം കുട്ടമ്പുഴ റേഞ്ച് ഓഫീസർ നാട്ടുകാർക്ക് രേഖമൂലം എഴുതിക്കൊടുത്ത വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഇതിനിടെ പലവട്ടം ആനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങി ദുരിതം വിതച്ചു.
പലരും തലനാരിഴക്കാണ് മരണത്തിൽ നിന്ന് രക്ഷപെട്ടത്.
വീടിന്റെ മുറ്റത്തും,കാർ പോർച്ചിലും,സിറ്റൗട്ടിലും വരെ ആന കയറി ആറാടി.കോട്ടപ്പടി യിൽ
വീടിന്റെ പോർച്ചിൽ കിടന്ന കാറിനെ കുത്തി തകർത്ത് കേടുവരുത്തുകയും, തൊഴുത്തിൽ കെട്ടിയ പോത്തിനേയും, പശുവിനെയും കൊന്നു കൊലവിളി നടത്തുകയും ചെയിതു.എന്നിട്ടും അനങ്ങാപ്പാറ നയമാണ് വനം വകുപ്പിന്റേതെന്ന് പരക്കെ ആക്ഷേപം ഉയരുകയാണ്.