കവളങ്ങാട് :- ഊന്നുകല്ലിൽ വിറകുപുരയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. ഊന്നുകൽ വെള്ളാമക്കുത്തിൽ വീടിന്റെ വിറകു പുരയിൽ കയറിയ മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ തടിക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് തടിക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാഹിൻ നോടൊപ്പം പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K. വർഗ്ഗീസ് സ്ഥലത്തെത്തുകയായിരുന്നു.
വിറകുകൾക്കുള്ളിലൊളിച്ച പാമ്പിനെ ck വർഗീസ് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കൂട്ടിലാക്കുകയായിരുന്നു. പിടികൂടിയ മൂർഖൻ പാമ്പിനെ ck വർഗീസ് വനപാലകർക്ക് കൈമാറി.



























































