പെരുമ്പാവൂർ : താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരുകോടി അറുപത്തിമൂന്ന് ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര ഗവൺമെൻറ് പദ്ധതിയായ എൻ ആർ എഛ് എം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂടുതൽ തുക അനുവദിച്ചത്. മുൻപ് അനുവദിച്ച ഒരു കോടി 40 ലക്ഷം രൂപക്ക് പ്രവർത്തികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എം എൽ എ യുടെ പരിശ്രമത്തിലാണ് കൂടുതൽ തുക കേന്ദ്ര സർക്കാർ അനുവദിച്ചത്. ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞു. രണ്ടാം ഘട്ടം ടെൻഡർ പൂർത്തിയാക്കുന്നതിന് ഭാഗമായി ഉദ്യോഗസ്ഥർ താലൂക്ക് ആശുപത്രി സന്തർശിച്ചു വേണ്ട നടപടികൾ സ്വീകരിച്ചു. പെരുമ്പാവൂർ നഗരസഭ ചെയർമാനുമായി കൂടി ആലോലോചിച്ചു കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കമെന്നു എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.
സാധാരണക്കാരന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യവികസനമാണ് പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ഒരുക്കുന്നത്. ഇപ്പോൾ ആരംഭിച്ചിട്ടുളള എല്ലാ നിർമ്മാണപ്രവർത്തനങ്ങളും അടിയന്തരമായി പൂർത്തിയാക്കി നാടിന് സമർപ്പിക്കാനാണ് നീക്കമെന്നും എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.