കോതമംഗലം: അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം കമ്മറ്റി നടത്തുന്ന കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ക്യാമ്പയിന്റെ ഭാഗയി നെല്ലിക്കുഴി പ്രാദേശീക സഭ ചെറുവട്ടൂർ കാമ്പത്ത് ജലാലിന്റെ തരിശ് സ്ഥലത്ത് കിഴങ്ങ് വർഗ്ഗങ്ങളും, പച്ചക്കറി വിത്തുകളും നടീൽ നടത്തി. ഇഞ്ചി, മഞ്ഞൾ, ചേമ്പ് ,ചേന, കാച്ചിൽ, കൂർക്ക,തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളും. പയർ,വെണ്ട, ചീര, വഴുതന, മുളക്, തക്കാളി. തുടങ്ങിയ പച്ചക്കറി വിത്തുകളും ആണ് കൃഷി ഇറക്കിയത്.
സി.പി.ഐ. നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി .പി.എം.എ. സലാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിത്ത് നടീൽ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റ് ശോഭ വിനയൻ നിർവ്വഹിച്ചു. മണ്ഡലം ക്യാമ്പയിനെ യും . ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയെ കുറിച്ച് കിസാൻ സഭ മണ്ഡലം സെക്രട്ടറി .എം.എസ്. അലിയാർ വിശദീകരിച്ചു. കിസാൻസഭ നേതാക്കളായ യൂസഫ് കാമ്പത്ത്, പി.എസ്.സജീവ്, കെ.എ.ജലാൽ . എം.എസ്.മോഹനൻ, സുകുമാരൻ കണിക്കുടി . എം.കെ.സാറാമ്മാ എന്നിവർ പങ്കെടുത്തു.