മൂവാറ്റുപുഴ: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അധ്യാപകൻ മരിച്ചു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും എത്തിയ പിക്കപ്പ് വാനും ആരക്കുഴ ഭാഗത്ത് നിന്നും വന്ന ബൈക്കും തമ്മിൽ കൂട്ടിയിച്ചായിരുന്നു അപകടം. വഴിത്തല ശാന്തഗിരി കോളേജിലെ എം.എസ്.ഡബ്യു വിഭാഗം അധ്യാപകൻ പാണേലി കൊമ്പനാട് കണ്ണാടൻ വീട്ടിൽ ആനന്ദ് (26)ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം വൈകിട്ട് ആറരയോടെ പെരുമ്പല്ലൂർ വിശുദ്ധ പത്താം പീയുസ് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ഉടൻ തന്നെ മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട ആനന്ദ് കോട്ടപ്പടി മാർ എലിയാസ് കോളേജിൽ അദ്ധ്യാപനായി സേവനം അനുഷ്ഠിച്ചിരുന്നു.
