നെല്ലിക്കുഴി : ഇന്നലെ (28/04/2022) വൈകീട്ട്7.30pm ന് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് എയും പാർട്ടിയും നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് പരിസരങ്ങളിൽ പരിശോധനകൾ നടത്തി വരവേ നെല്ലിക്കുഴി കനാൽ പാലം ഭാഗത്ത് സംശയാസ്പദമായി ബൈക്കിൽ കാണപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയെ തടഞ്ഞുനിർത്തി പരിശോധിച്ചതിൽ കയ്യിൽനിന്നും 42 ചെറിയ കുപ്പികളിലായി സൂക്ഷിച്ചിരുന്ന 6 ഗ്രാം ഹെറോയിൻ എന്നറിയപ്പെട്ട ബ്രൗൺഷുഗർ കണ്ടെത്തി.
പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതി ആസാം സംസ്ഥാനത്ത് നാഗോർ ജില്ലയിൽ ബത്തദർബാവ പോലീസ് സ്റ്റേഷൻ പരിധിയിൽ അബ്ദുറഹ്മാൻ മകൻ അബുൽ ബാഷ (30/22) ആണെന്നും പെരുമ്പാവൂർ വെങ്ങോലയിൽ പറവൂർ മന്നം കരയിൽ പുലിക്കുളം വീട്ടിൽ കൃഷ്ണൻ നായർ മകൻ അനിൽകുമാറിനെ വാടക വീട്ടിലാണ് താമസം എന്നും പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോൾ ആസാമിൽ നിന്ന് വൻതോതിൽ ബ്രൗൺഷുഗർ കടത്തിക്കൊണ്ടുവന്ന് നെല്ലിക്കുഴി പെരുമ്പാവൂർ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽവിൽപന നടത്തിവരികയായിരുന്നു എന്നും പെരുമ്പാവൂർ ഭാഗത്ത് മൂന്ന് കടകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും വിൽപ്പന നടത്തുന്നത് എന്നുംപ്രതി പറഞ്ഞു.
പ്രതിയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് പരിശോധിച്ചതിൽ മയക്കുമരുന്ന് ബിസിനസിലൂടെ സമ്പാദിച്ച ലക്ഷക്കണക്കിന് രൂപയുടെ വിവരങ്ങൾ എക്സൈസിന് ലഭിച്ചു. കോതമംഗലത്തെ വിവിധ കോളേജുകളുടെ പരിസരത്ത് ലഹരിമരുന്ന് ഉപയോഗവും വിൽപനയും നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കോതമംഗലം എക്സൈസ് ഷാഡോ ടീം ആഴ്ചകളായി ആയി കോളജ് പരിസരങ്ങളിൽ രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു.
പാർട്ടിയിൽ പ്രവൻ്ററിവ് ഓഫീസർമാരായ കെ എ നിയാസ്, ജയ് മാത്യൂസ് സിവിൽ എക്സൈസ് ഓഫീസർമാരായ എൽദോ KC, ജിമ്മി VL, സുനിൽ PS, അനൂപ് TK, ബേസിൽ K തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവരുമുണ്ടായിരുന്നു.