കോതമംഗലം : തൊണ്ണൂറ്റി രണ്ടു വയസ്സുണ്ട് പാറുക്കുട്ടിയമ്മക്ക്. കാഴ്ചയില്ലാത്ത മകൾ അമ്മിണിക്ക് അറുപതും. പെരുമ്പാവൂർ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടിലാണ് ഈ അമ്മയും മകളും കഴിഞ്ഞിരുന്നത്. മകൾക്ക് ഒരു വയസുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്.
ജീർണിച്ച വീട്ടിൽ ദ്രവിച്ചു തുടങ്ങിയ വസ്ത്രങ്ങളും വല്ലപ്പോഴും ഭക്ഷണവും. ആരും നിസ്സഹായരാവുന്ന ഈ ദുരവസ്ഥക്ക് കഴിഞ്ഞ ദിവസം അറുതിയായി. നന്മ വറ്റാത്ത മനുഷ്യർ ഇവരുടെ ദുരവസ്ഥ നെല്ലികുഴിയിലെ പീസ് വാലിയെ അറിയിച്ചതിനെ തുടർന്ന് പീസ് വാലിയുടെ തണലിലേക്ക് ഈ അമ്മയും മകളും ഇന്നലെ എത്തിച്ചേർന്നു. യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട്ടിൻ കുട്ടി വിശന്നു മരിച്ചാൽ നാളെ ഈശ്വരന്റെ സന്നിധിയിൽ ഞാൻ ഉത്തരവാദിയാകുമല്ലോ എന്നോർത്ത് വേദനിച്ച ഖലീഫ ഉമറിന്റെ ആദർശത്തിന്റെ വക്താക്കൾക്ക് എങ്ങനെയാണ് പാറുക്കുട്ടിയമ്മയെയും, മകളെയും പിന്നിൽ ഉപേക്ഷിക്കാനാവുക.
