Connect with us

Hi, what are you looking for?

AGRICULTURE

ഞങ്ങളും കൃഷിയിലേക്ക്; തരിശ് നിലത്തെ ജൈവ പച്ചക്കറി കൃഷി ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്‌തു.

പോത്താനിക്കാട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും, കൃഷി ഉദ്യോഗസ്ഥരും, സഹകരണ സ്ഥാപനങ്ങളും , കുടുംബശ്രീ അംഗങ്ങളും ചേർന്നു നടത്തുന്ന ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. എം. ജോസഫ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗം റാണിക്കുട്ടി ജോർജ് എന്നിവർ മുഖ്യാതിഥികളായി. മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പു നടപ്പിലാക്കുന്ന ഈ ബൃഹത് പദ്ധതിയിൽ ഓരോ കുടുംബങ്ങളേയും കൃഷിയിലേക്ക് എത്തിക്കുക, കൂട്ടായ്മയുടെ കരുത്തോടെ കൃഷി വ്യാപിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. പുളിന്താനം മാലി പുത്തൻപുരയിൽ സാജു എന്ന കർഷകൻ്റെ തരിശായ ഒന്നര ഏക്കർ സ്ഥലത്താണ് പച്ചക്കറി ആരംഭിച്ചിരിക്കുന്നത്.

വെണ്ട, മുളക്, വഴുതിന, തക്കാളി, ചീര തുടങ്ങിയ പച്ചക്കറികൾ കൂടാതെ നേന്ത്രൻ, ഞാലിപ്പൂവൻ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗം സാലി ഐപ്പ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗങ്ങളായ ജിനു മാത്യു, ആശ ജിമ്മി, മേരി തോമസ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു തുടങ്ങിയവർ സംസാരിച്ചു. ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബോബൻ ജേക്കബ്, പഞ്ചായത്ത് മെമ്പർമാരായ ജോസ് വർഗ്ഗീസ്, ഫിജിന അലി, ബിസ്നി ജിജോ, സജി.കെ.വർഗ്ഗീസ്, സുമാ ദാസ് , രാജൻ കുമാരൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കുട്ടി കർഷകനായ ബെറിൻ മാത്യു, സി.ഡി.എസ് ചെയർപേഴ്സൺ സിജി ജോർജ്, കർഷകർ, കുടുംബശ്രീ വനിതകൾ, കൃഷി ഉദ്യോഗസ്ഥരായ സൗമ്യ പി.എ, അനിത പി തുടങ്ങിയവർ പങ്കെടുത്തു.

ജനപ്രതിനിധികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തരിശായ പ്രദേശങ്ങൾ കൃഷി ചെയ്യണമെന്നും, ഓരോ കുടുംബവും കൃഷിയിൽ സ്വയം പര്യാപ്തമാവുന്നതോടൊപ്പം കർഷകർ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലും ശ്രദ്ധ നൽകണമെന്നും എം.പി അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോളി സജി സ്വാഗതവും, കൃഷി ഓഫീസർ സണ്ണി കെ.എസ് നന്ദിയും അറിയിച്ചു.

You May Also Like

ACCIDENT

കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

error: Content is protected !!