Connect with us

Hi, what are you looking for?

NEWS

പഴയകാല എസ് എഫ് ഐ നേതാവും, കോതമംഗലം സ്വദേശിയുമായ അഡ്വ.കെ.പി വിൽസൺ ബിജെപി സംസ്ഥാന കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

 

കോതമംഗലം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിജയ യാത്ര കഴിഞ്ഞ വർഷം തൃപ്പൂണിത്തുറയിലെത്തിയ വേളയിൽ ആയിരുന്നു വിൽസൺ ബിജെപി അംഗത്വം സ്വീകരിച്ചത്. ജില്ല അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ അഡ്വ.കെ.പി.വിൽസണെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കെ.പി വിൽസൺ കോതമംഗലം സ്വദേശിയാണ്. പഴയകാല എസ് എഫ് ഐ ഭാരവാഹിയായിരുന്നു അദ്ദേഹം.

1985 ൽ വീട്ടിലെ ദാരിദ്ര്യം മൂലം നാട് വിട്ട് മദിരാശിയിലെ റെയില്‍വേ പോലീസ് പിടിച്ച് ബ്രാഹ്മണ ഗുരുകുലത്തിൽ പ്രവേശിപ്പിച്ചു. അവിടെ ചിത്രകലയും യോഗാസനങ്ങളും പരിശീലനം നടത്തുന്നതിനിടെ കലാനിലയം നാടകവേദിയിൽ പരസ്യ ബോഡ് തയ്യാറാക്കുന്ന ജോലി ലഭിച്ചു.

കലാനിലയത്തിൽ നാടകം കാണാനെത്തിയ തൃപ്പൂണിത്തുറ ആർഎൽവി കോളേജ് വിദ്യാര്‍ഥികളെ പരിചയപ്പെട്ടത് ശാസ്ത്രീയ കലാപഠനം എന്ന വിൽസന്റെ ജീവിത സ്വപ്നം സാക്ഷാല്‍ക്കരിച്ചു. ചിത്രകലാ പഠനത്തോടൊപ്പം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി കൾക്ക് വേണ്ടി ചുമരെഴുത്തും പരസ്യ ബോര്‍ഡ് തയ്യാറാക്കുന്ന ജോലിയും ചെയ്തു പോന്നു.

1986ലെ ആർഎൽവി കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി യായി രാഷ്ട്രീയ അരങ്ങേറ്റം. സമരത്തിന്റെ നേതൃത്വം.

1989ൽ ആറെൽവി കോളേജ് കലോൽസവം ഉദ്ഘാടനം ചെയ്യാനെത്തിയ മഹാരാജാസ് കോളേജ് അധ്യാപകന്‍ ഭരതന്‍ മാഷാണ് മഹാരാജാസിന് കിരീടം നേടാന്‍
സർവകലാശാല യുവജനോത്സവങ്ങളിൽ
മൽസരിക്കുന്നതിനായി ബിഎ പൊളിറ്റിക്സ് ക്ളാസിൽ വിൽസന് അഡ്മിഷൻ നൽകിയത്.

1992 – 93 വർഷത്തിലാണ് ആദ്യമായി എറണാകുളം മഹാരാജാസ് കോളേജ് മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവത്തിൽ കിരീടം നേടി.

അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എപി വർക്കിയുടെ സഹായത്തിൽ ദേശാഭിമാനി പത്രത്തില്‍ കാർട്ടൂണിസ്റ്റായിരുന്നു.

1992 ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ‘മരം ഒരു വരം’ മുദ്രാവാക്യം എഴുതി ഇൻഡ്യൻ പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചു.

മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവം 1995-96, 1997-98വർഷങ്ങളിൽ കലാപ്രതിഭ കൂടി ആയിരുന്നു വിൽസൺ.

1992-93 മഹാരാജാസ് കോളേജ് മാഗസിന്‍ എഡിറ്റര്‍, 1993-94 ആർട്സ് ക്ലബ് സെക്രട്ടറി അങ്ങനെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

ഇ. എം. എസ്. നമ്പൂതിരിപ്പാട് മുഖ്യ പത്രാധിപരായിരിക്കുമ്പോൾ വിദ്യാര്‍ത്ഥിയായ വിൽസൺ ദേശാഭിമാനി പത്രത്തില്‍ കാർട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു.

1992 ൽ നാഗ്പൂരിൽ വച്ചു നടന്ന ദേശീയ സർവകലാശാല യുവജനോത്സവം അഖിലേന്ത്യാ തലത്തിലും
1998ലെ കേരള സര്‍വകലാശാല സുവര്‍ണ ജൂബിലി മത്സരത്തിലും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോതമംഗലം ലിറ്റില്‍ ഫ്ലവര്‍ സെമിനാരിയിലും തൃക്കാക്കര ഭാരത മാതാ കോളേജിലും പൊളിറ്റിക്സ് അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭയിലെ പല രൂപതകളിലായി നിരവധി വൈദികരുടെ അധ്യാപകനെന്ന ബഹുമതിയും ഉണ്ട്.

കത്തോലിക്കാ സഭയ്ക്കുവേണ്ടി സംസ്ഥാനത്തെ വിവിധ കോടതികളില്‍ കേസുകളില്‍ ഹാജരാകുന്നുണ്ട്.
ഭാര്യ :എലിസബത്ത്, മക്കള്‍: നിയവിദ്യാർത്ഥി വിബിൻ, മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിന്നി.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം നടത്തി. ഡിവിഷന്‍ അംഗം പി.എ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീര്‍...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ നിന്ന് ഒഴുക്കിപ്പെട്ട് കാണാതായ തൊടുപുഴ വെങ്ങല്ലൂര്‍ കോന്നാട്ട് രവിയുടെ ഭാര്യ വത്സലയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പെരുവംമൂഴി പാലത്തിന്...

NEWS

നേര്യമംഗലം: നേര്യമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് നില്‍ക്കുന്ന 30 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയാകുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ജില്ലാ പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥാപനങ്ങളില്‍...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ മാലിപ്പാറ കുളങ്ങാട്ടുകുഴി റോഡില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി കണ്ട പിടിയാനയാണ് ഇവിടേയും പ്രത്യക്ഷപ്പെട്ടത്. ഈ സമയം ഒരു സ്‌കൂള്‍...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐയായി കെ.പി സിദ്ദിഖ് വീണ്ടും ചുമതലയേറ്റു. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് തുറന്നു നല്‍കിയതിനെ തുടര്‍ന്ന് രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത കെ.പി സിദ്ധിക്കാണ്...

NEWS

കോതമംഗലം: വാരപ്പെട്ടിയില്‍ ഹരിത കര്‍മ്മ സേനയുടെ മാലിന്യ ചാക്കുകള്‍ക്കിടയില്‍ നിന്ന് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ബുധനാഴ്ച രാവിലെ ഹരിത കര്‍മ്മ സേന ജീവനക്കാരാണ് മാലിന്യ ചാക്കുകള്‍ക്കിടയില്‍ മൂര്‍ഖനെ കണ്ടത്. കോതമംഗലം ഫോറസ്റ്റ്...

NEWS

കോതമംഗലം: ആലുവ–മൂന്നാർ രാജപാത പുൻസ്ഥാപിക്കണമെന്ന ദീർഘാകാലമായുള്ള നാടിന്റെ ആവശ്യത്തിന് പ്രതീക്ഷ പകർന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ എത്തുന്നു. സ്ഥലം സന്ദർശിച്ച് അനുകൂല നിലപാട് എടുക്കണമെന്ന ഷിബു തെക്കുംപുറം എം എൽ...

CRIME

കോതമംഗലം: പട്ടിമറ്റം സ്വദേശിയായ കാമുകിയെ മര്‍ദിച്ച് അവശയാക്കിയ ശേഷം കഴുത്തുഞെരിച്ച് മരിച്ചെന്ന് കരുതി കോതമംഗലത്തെ ബൈപാസ് റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയായ കാമുകന്‍ ചേലാട്, മില്ലുംപടി തുമ്പറത്തുകൂടി നിതിന്‍ ഗോപാലന്‍ യുവതിയില്‍...

NEWS

കോതമംഗലം:പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ ( പിവിഐപി) കീഴിലുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബാരേജിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ബാരേജിലെ ജലനിരപ്പ് 34.10 മീറ്ററാണ്. കാലവര്‍ഷം...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ ജനവാസ മേഖലയില്‍ ഇന്ന് രാവിലെ കാട്ടാനയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. മുട്ടത്തുപാറ, വടക്കുംഭാഗം പ്രദേശങ്ങളിലാണ് രാവിലെ ഏഴോടെ കാട്ടാനയെത്തിയത്. വീടുകളുടെ സമീപത്തുകൂടി കടന്നു പോയ ആന നിരവധി കാര്‍ഷിക വിളകളും ചവിട്ടിമെതിച്ചു....

ACCIDENT

കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം മുൻപ് പലവട്ടം ആക്രമിച്ച വീട് വീണ്ടും തകര്‍ത്തു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മാമലകണ്ടം ചാമപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ഡെനീഷ് ജോസഫിന്റെ വീടാണ് തകര്‍ത്തത്. ഇന്ന് (തിങ്കളാഴ്ച )...

error: Content is protected !!