കവളങ്ങാട് : വളർത്തു പൂച്ചയെ വിഴുങ്ങിയ മൂർഖൻ പാമ്പിനെ പിടികൂടി. ഊന്നുകൽ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള വീടിൻ്റെ പുറകിൽ കൂട്ടിയിട്ടിരുന്ന വിറകുകൾക്കിടയിലാണ് ആദ്യം പാമ്പിനെ കണ്ടത്. വിറകുകൾക്കിടയിൽ നിന്ന് ബഹളം കേട്ട് വീട്ടുകാർ വന്നു നോക്കിയപ്പോഴാണ് മൂർഖൻ പൂച്ചയെ വിഴുങ്ങുന്നത് കണ്ടത്. ഉടനെ വീട്ടുകാർ ഊന്നുകൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. എസ് ഐ ശരത്തിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് തടിക്കളം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗീസ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
