കോതമംഗലം : മൂന്നാർ വനം ഡിവിഷൻ – നേര്യമംഗലം വനം റെയിഞ്ചിന് കീഴിൽ ദ്രുതകർമസേന(ആർ ആർ ടി)പ്രവർത്തനമാരംഭിച്ചു.ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.മൂന്നാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ നിലവിൽ ഒരു ആർ ആർ ടി മാത്രമാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്ത് വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്നാണ് പുതിയ ദ്രുതകർമസേനക്ക്(ആർ ആർ ടി)രൂപം നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജു കെ ഫ്രാൻസിസ് ഐ എഫ് എസ്,കോതമംഗലം ഫ്ലയിങ്ങ് സ്ക്വാഡ് ഡി എഫ് ഓ സാജു വർഗീസ്,പഞ്ചായത്ത് മെമ്പർമാരായ ഹരീഷ് രാജൻ,സന്ധ്യാ ജയ്സൺ എന്നിവർ സംസാരിച്ചു.നേര്യമംഗലം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി രതീഷ് സ്വാഗതവും നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ജി ജി സന്തോഷ് നന്ദിയും പറഞ്ഞു.