Connect with us

Hi, what are you looking for?

CHUTTUVATTOM

ഓടയ്ക്കാലി സീതാ ഏകാന്ത ഉദ്യാനത്തിന്‌ 50 ലക്ഷം: അഡ്വ. എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എ

പെരുമ്പാവൂർ : കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഓടയ്ക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ ഫാം ദിനാഘോഷത്തിന്റെയും ഏകദിന പരിശീലന പരിപാടിയുടേയും ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. ഒന്നര കോടി രൂപയുടെ പദ്ധതികളാണ്‌ ഈ വർഷം സംസ്ഥാന ബഡ്ജറ്റിൽ ഗവേഷണ കേന്ദ്രത്തിന്‌ നിർദ്ദേശിച്ചിട്ടുള്ളത്. സീത വനത്തിന്‌ 50 ലക്ഷം രൂപയുടെ MLA പദ്ധതികളും കൂടെ കൂട്ടിചേർക്കപ്പെടുമെന്നും MLA ആറിയിച്ചു. 1951 ൽ സ്ഥാപിതമായ ഓടക്കാലി സുഗന്ധതൈല തൈല ഗവേഷണ കേന്ദ്രത്തിന്‌ 30 ഏക്കറോളം ഭൂമി സ്വന്തമായിട്ടുണ്ട്‌. അപൂർവ്വങ്ങളിൽ അപൂർവ്വമായ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളുടെ പുനർജ്ജനിക്കാണ്‌ ഇവിടെ പദ്ധതികൾ ആവിഷ്ക്കരിക്കപ്പെട്ടത്‌.

ഗവേഷണ പ്രവർത്തനങ്ങളിലൂടെ അറിവ്‌ നിർമ്മിക്കുകയും പങ്കുവയ്ക്കുകയും ഒപ്പം വിനോദത്തിനും വിജ്ഞാനത്തിനുമുള്ള അവസരം ഒരുങ്ങുകയാണ്‌ ഇവിടെ. പദ്ധതികൾ പൂർത്തീകരിക്കപ്പെടുന്നതോടെ ഓടക്കാലി കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകും എന്ന പ്രതീക്ഷ പരക്കെ ഉയർന്നിട്ടുണ്ട്‌. പദ്ധതികളുടെ കർമ്മരേഖ യോഗത്തിൽ പ്രകാശനം ചെയ്തു
അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഷിജി ഷാജി അദ്ധ്യക്ഷത വഹിച്ചു. ഗവേഷണ കേന്ദ്രം മേധാവി ഡോ. ആൻസി ജോസഫ്‌ സ്വാഗതം ആശംസിച്ചു.

ഫാം ഉപദേശക സമിതി അംഗവും കേരള കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗവുമായ, ഡോ. പി .കെ. സുരേഷ് കുമാർ സുഗന്ധതൈല ഔഷധസസ്യ സംസ്ക്കരണത്തിന്റെ പരിശീലന കൈപുസ്തക പ്രകാശനവും പ്രത്യേക പ്രഭാഷണവും നടത്തി.
മണ്ണ് സംരക്ഷണത്തിന് അനുയോജ്യമായ “ഭൂമിക” എന്ന പുതിയ രാമച്ചയിനം കർഷക സമൂഹത്തിന്‌ സമർപ്പിച്ചു. സുഗന്ധതൈല ഔഷധസസ്യ ഗവേഷണത്തിലും രാമച്ച ഇനങ്ങളായ “ഭൂമിക, “ODV- 33” എന്നിവ വികസിപ്പിച്ചെടുക്കുന്നതിലും വിലപ്പെട്ട സംഭാവനകൾ നൽകിയ ഈ കേന്ദ്രത്തിലെ അഗ്രോണമി വിഭാഗം പ്രൊഫസറായ ഡോ. ഗ്രേസി മാത്യു വിന്‌ മെമന്റോ നൽകി ആദരിച്ചു.

എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈമി വർഗീസ്, കൂവപ്പടി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ശ്രീ. എൻ. എം .സലിം, അശമന്നൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഗീത രാജീവ്, ശ്രീ. അജാസ്‌ യൂസഫ്, സരിത ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാം സൂപ്രണ്ട് ശ്രീ. കെ.എം. എൽദോ കൃതജ്ഞത രേഖപ്പെടുത്തി. ഫാം ദിനാഘോഷത്തോടനുബന്ധിച്ച്‌ സുഗന്ധതൈല ഔഷധസസ്യ സംസ്ക്കരണത്തെ സംബന്ധിച്ച്‌ സെമിനാറും കർഷക ശാസ്ത്രജ്ഞ മുഖാമുഖവും സംഘടിപ്പിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...

CHUTTUVATTOM

പെരുമ്പാവൂർ : ഓടക്കാലി നാഗഞ്ചേരി റോഡ് നവീകരണത്തിൻ്റെ ടെൻഡർ നടപടികൾതുടങ്ങി. മൂന്നം വട്ടമാണ് പദ്ധതി ടെൻഡർ ചെയ്യുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എന്നാൽ വർക്ക് ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നും എംഎൽഎ പറഞ്ഞു....

CHUTTUVATTOM

കാലടി : എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇല്ലിത്തോട് തിരുഹൃദയ പള്ളി വികാരി ബഹു. ജോൺസൺ വല്ലൂരാൻ അച്ചന്റെ വത്സല പിതാവ് വല്ലൂരാൻ ദേവസ്സിക്കുട്ടി (89) നിര്യാതനായി. മൃതസംസ്കാരശുശ്രൂഷ ശനിയാഴ്ച (10.06.2023) ഉച്ചകഴിഞ്ഞ് 3.30 മണിക്ക്...

CRIME

പെരുമ്പാവൂർ: സോഷ്യൽ മീഡിയാ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസ് (20) നെയാണ് പെരുമ്പാവൂർ...

CRIME

പെരുമ്പാവൂർ : മുടിക്കലിൽ നിന്ന് രണ്ട് മൊബൈൽ ഫോണും 8500 രൂപയും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടപ്പള്ളി വെണ്ണല ചളിക്കവട്ടം കണ്ടക്കോലിൽ വീട്ടിൽ ഷിബു (36) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

error: Content is protected !!