കുട്ടമ്പുഴ: ജെൻഡർ വികസന വിഭാഗം നടപ്പിലാക്കുന്ന ഭക്ഷണം, പോഷണം, ആരോഗ്യം, ശുചിത്വം, തുടങ്ങിയവയുമായി ബന്ധപ്പെട്ട് അയൽകൂട്ടത്തിൽ നിന്നും ഓരോ അംഗത്തെ ഉൾപ്പെടുത്തി ക്യാമ്പയിൽ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ ബുക്ക് ചെയ്ത് രസീത് കൈപ്പറ്റുകകയും, എന്നാൽ ഇന്ന് പരിപാടി നടത്തുവാൻ ടൗൺ ഹാളിൽ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ എത്തിയപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ് ഉണ്ടായതെന്ന് കുടുബശ്രീ അംഗങ്ങൾ പറയുന്നു. ടൗൺ ഹാൾ സൂക്ഷിപ്പ്കാരനോട് അന്വേഷിച്ചപ്പോൾ കുടുംബശ്രീയുടെ പരിപാടിക്ക് ഹാൾ തുറന്നുകൊടുക്കേണ്ട എന്നാണ് പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും അറിയിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത് എന്ന് പ്രവർത്തകൻ പറയുന്നു. പ്രഗൽഭരായ രണ്ടു ആയൂർവേദ ഡോക്ടർമാർ ഡോ. ശ്രീലക്ഷ്മി, ഡോ: അനീഷ് പരിശീലനം നൽകുന്നതും നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങൾ വാർഡുകളിൽ നിന്ന് പങ്കെടുക്കുന്ന പ്രത്യേകിച്ച് മാമലക്കണ്ടം, കല്ലേലിമേട്, ഇഞ്ചത്തൊട്ടി, എന്നിവിടങ്ങളിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള പരിപാടി മറ്റൊരു ദിവസത്തേയക്ക് മാറ്റിവെയ്ക്കാൻ സാധിക്കാത്തതിനാൽ പൊരിവെയിലത്ത് ടൗൺ ഹാളിൻ്റെ മുറ്റത്ത് വെച്ച് പരിപാടി സംഘടിപ്പിക്കുകയാണ് ഉണ്ടായത്.
