കുട്ടമ്പുഴ : അന്യംനിന്ന് പോയിക്കൊണ്ടിരിക്കുന്ന ആദിവാസി ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഊരാട്ടം’ എന്ന പേരിൽ ഗോത്രകലകളുടെ സംഗമം നടത്തി. കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്ന പരിപാടി ഡീൻ കുര്യാക്കോസ് എം.പിയാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ പതിനഞ്ച് ആദിവാസി ഊരുകളിൽ നിന്നും, കാണിക്കാരുടേയും, ഊരുമൂപ്പൻമാരുടേയും നേതൃത്വത്തിൽ തനത് വേഷഭൂഷാദികളോടെ എത്തിയവർ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. സ്ത്രീകളുടെ കുമ്മിയടി, വേടൻ കളി, മന്നാൻ കുത്ത് പാട്ട്, തെന്നഞ്ചിപിടി തുടങ്ങിയ ഏഴോളം ഇനം തനത് കലകൾ വിവിധ ആദിവാസി ഊരുകാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി മോഹൻ സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആര്യോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെയിംസ് കോറബേൽ , ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ സി ബി.കെ.എ., ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ.സി.റോയി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.ഗോപി. പഞ്ചായത്ത് അംഗങ്ങളായ രേഖ രാജു , എൽദോസ് ബേബി, ഗോപി ബദറൻ, ഡെയ്സി ജോയി, സൽമ പരിത്, ശ്രീജ ബിജു, ബിനേഷ് നാരായണൻ, ഷീല രാജീവ്, ആലീസ് സിബി, , ട്രൈബൽ എക്‌സ്റ്റെൻഷൻ ഓഫീസർ രാജീവ് . പി, കാണിക്കാരായ അല്ലി കൊച്ചലങ്കാരം, രാജു മണി, കണ്ണൻ മണി , ഉരു മൂപ്പൻമാരായ കുട്ടൻ ഗോപാലൻ, മൈക്കിൾ എന്നിവർ സംസാരിച്ചു. ടൈബർ പ്രമോട്ടർമാർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ സമ്മാനദാനം നിർവ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ആനന്ദൻ ടി.വി .നന്ദി രേഖപ്പെടുത്തി.