കുട്ടമ്പുഴ : കളഞ്ഞു കിട്ടിയ സ്വർണ്ണവളയുടെ ഉടമയെ കണ്ടെത്തി നൽകി കുട്ടമ്പുഴ പോലീസ്. കഴിഞ്ഞ ദിവസം കുട്ടമ്പുഴ ഓട്ടോ സ്റ്റാന്റിൽ നിന്നും കല്ലേലി മേട്ടിലുള്ള കർഷകനായ സെബാസ്റ്റ്യനും , ഓട്ടോ ഡ്രൈവറായ നാരായണനും രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ്ണവള കിട്ടി. രണ്ടു പേരും ചേർന്ന് വള സ്റ്റേഷനിലെത്തിച്ചു. ആഭരണത്തിന്റെ ഉടമസ്ഥയെ കണ്ടെത്താൻ പോലീസ് ശ്രമം നടത്തുകയും ഒടുവിൽ ഉരുളൻ തണ്ണി സ്വദേശി ജെസിയുടെതാണ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് എ.എസ്.ഐ അജികുമാറിന്റെ സാന്നിധ്യത്തിൽ വള ജെസിക്ക് കൈമാറി.
