പെരുമ്പാവൂർ : മണ്ഡലത്തിൽ പുതുതായി അനുവദിച്ച 20 മിനി മാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണം ആരംഭിച്ചതായി ഫിറോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജ്യോതി പ്രഭാ പദ്ധതിയിലുൾപ്പെടുത്തി 34.60 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു ഘട്ടമായി 104 മിനി മാസ് ലൈറ്റുകൾ ആണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. ഇതുവരെ ഒരുകോടി 77 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്നും മിനി മാസ്റ്റ് ലൈററ്റിനായി ചെലവഴിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഇരിങ്ങോൾ കാവ് ഭാഗത്താണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
പെരുമ്പാവൂർ മുൻസിപ്പാലിറ്റിയിലെ ഇരിങ്ങോൾ കാവ് , മരയ്ക്കാർ റോഡ് , കാരാട്ടു പള്ളിക്കര , ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം , യൂണിയൻ ബാങ്കിന് മുൻവശം എന്നിവടങ്ങളിലും, മുടക്കുഴ ഗ്രാമപഞ്ചായത്തിലെ പ്രളയക്കാട് അമ്പലത്തിന് മുൻവശം, പോസ്റ്റ് ഓഫിസ് ജംഗ്ഷൻ , ഇളമ്പകപ്പിള്ളി മില്ലുപടി രായമംഗലം ഗ്രാമപഞ്ചായത്തിലെ കനാൽ കവല , മുടിക്കരായി കപ്പേളക്ക് സമീപം , കൂവപ്പടി ഗ്രാമപഞ്ചായത്തിലെ പിഷാരിക്കൽ അമ്പലത്തിന് മുൻവശം , പഞ്ചായത്ത് ഓഫീസിന് മുൻവശം, വേങ്ങൂർ ഗ്രാമപഞ്ചായത്ത്, വേങ്ങൂർ അമ്പലത്തിന്റെ മുൻവശം, പാണിയേലി ജംഗ്ഷൻ, പാണംകുഴി ജംഗ്ഷൻ, സൊസൈറ്റി പാലം അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ചക്കുംഞ്ചിറ ഒക്കൽ ഗ്രാമപഞ്ചായത്തിലെ റേഷൻ കട കവല , വല്ലം മുസ്ലിം പള്ളിക്ക് മുൻവശം വെങ്ങോല ഗ്രാമപഞ്ചായത്തിലെ കണ്ടന്തറ പള്ളിക്ക് മുൻവശം എന്നിവടങ്ങളില്‍ ആണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ രണ്ട് മാസങ്ങൾ കൊണ്ട് പൂർത്തീകരിക്കും. ജനപ്രതിനിധികൾ, റസിഡൻസ് അസോസിയേഷനുകൾ, പ്രദേശവാസികൾ എന്നിവരുടെ ആവശ്യപ്രകാരമാണ് ലൈറ്റുകൾ അനുവദിച്ചത്. സർക്കാരിന്റെ പൊതുമേഖലാസ്ഥാപനമായ സിൽക്ക് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.