കുട്ടമ്പുഴ : എറണാകുളം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെയാടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപിന്റെ നിദ്ദേശനുസരണം പ്രിവന്റ്റീവ് ഓഫീസർ K A നിയാസിന്റെ നേതൃത്വത്തിലുള്ള പാർട്ടി പൂയംകുട്ടി കല്ലേലിമേട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ കല്ലേലിമേട് ശാസ്താ ക്ഷേത്രത്തിനു സമീപം തോടിനരുകിൽ കുറ്റിക്കാട്ടിൽ ചാരയം വാറ്റുവാൻ പാകപ്പെടുത്തി ഒളിപ്പിച്ച് വച്ചിരുന്ന 150 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി. കല്ലേലിമേട് പൂയംകുട്ടി, കുട്ടമ്പുഴ ഭാഗങ്ങളിലും ആദിവാസി മേഖലകളിലും ചാരായം വിൽപ്പന നടക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെയാടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഷ് പിടിച്ചെടുത്തത്.
പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കി പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർമാരായ K A നിയാസ്,എൻ. എ. മനോജ് ( എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ, എറണാകുളം ) സിവിൽ എക്സൈസ് ഓഫീസർമാരായ , സുനിൽ P S, ബിജു P V, ബേസിൽ കെ തോമസ്, M C ജയൻ എന്നിവരും ഉണ്ടായിരുന്നു.