കുട്ടമ്പുഴ : പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുട്ടമ്പുഴയിൽ ഇന്ന് ഹർത്താൽ. കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് ഹർത്താൽ ആചരിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കുട്ടമ്പുഴ ടൗണിൽ പ്രകടനം നടത്തി. ജനവാസ മേഖലയെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി നേതാവ് സിബി K A പറഞ്ഞു.
