കോതമംഗലം: ആമസോൺ പുറത്തിറക്കിയ കഥാ സമാഹാരത്തിൽ സ്ഥാനം പിടിച്ച കോതമംഗലം ശോഭന സ്കൂളിലെ കൊച്ചു കഥാകാരി ആദ്ധ്യാപകരെ കാണാൻ സ്കൂളിലെത്തി. പരീക്കണ്ണി സ്വദേശി കൊമ്പനാതോട്ടത്തിൽ ആൻമരിയ രാജന് ചെറു പ്രായത്തിലെ കഥകളോട് അതീവ താത്പര്യമായിരുന്നു. പഠനവും എഴുത്തും തുല്യ പ്രാധാന്യത്തോടെ കണ്ടിരുന്ന ആൻ മരിയക്ക് അപ്രതീക്ഷിതമായിട്ടാണ് ആമസോൺ പുസ്തകത്തിൽ ഇടം ലഭിച്ചത്. ആൻ മരിയയുടെ രണ്ട് കഥകൾ രണ്ട് പുസ്തകങ്ങളിലൂടെയാണ് ആമസോൺ പുറത്തിറക്കിയത്.
‘ MY QUEEN ‘ എന്ന കഥാസമാഹാരത്തിൽ ആൻ മരിയയുടെ ‘ THE IRREPLACEABLE AND PRECIOUS GUARDIAN OF THE SOUL ‘ എന്ന കഥയും, ‘ IT’S ME ‘ , എന്ന കഥാസമാഹാരത്തിൽ ‘ EMBRACING THE REAL ME ‘ എന്ന കഥയുമാണ് ആമസോൺ തെരഞ്ഞെടുത്ത് പബ്ളിഷ് ചെയ്തത്. ആമസോൺ പബ്ളിഷ് ചെയ്ത പുസ്തകം ടീച്ചർമാരുടേയും കൂട്ടുകാരികളുടേയും ഒപ്പം സ്കൂളിലെത്തി പ്രിൻസിപ്പൽ സിസ്റ്റർ ലിസ്മരിയക്ക് ആൻ മരിയ കൈമാറി. തനിക്ക് ലഭിച്ചത് വലിയ ഒരു അംഗീകാരമാണെന്നും സ്കൂളിൽ നിന്ന് നല്ല പിന്തുണ ലഭിച്ചിരുന്നുവെന്നും ആൻ മരിയ പറഞ്ഞു.