കാലടി : കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തി. ആലാട്ടുചിറ തേനന്‍ വീട്ടില്‍ ജോമോന്‍ (31) എന്നയാളെയാണ് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കോടനാട്, കാലടി എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, മയക്കുമരുന്ന് തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ട്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 29 പേരെ ജയിലിൽ അടച്ചതായും 29 പേരെ നാട് കടത്തിയതായും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.
