നെല്ലിക്കുഴി : വല്ലാര്‍പാടത്ത് ഇന്നലെയുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അശമന്നൂര്‍ നൂലേലി തോട്ടത്തികുടി ഇബ്രാഹിം മകന്‍ നൗഫല്‍ (27) മരണപ്പെട്ടു. ഇന്നലെ എറണാകുളത്ത് കണ്ടൈനർ റോഡിൽ വെച്ച് നൗഫലിന്റെ ബൈക്കിൽ ബസ് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്ക് പറ്റിയ നൗഫൽ ചികിത്സയിലിരിക്കുമ്പോഴാണ് മരണം. കബറടക്കം പാനിപ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പാനിപ്ര കുന്നത്തുകുടി കുടുംബാംഗം ഖദീജയാണ് മാതാവ്. നൗഷാദ് സഹോദരനും നൗഷി,നൗഷിയ എന്നിവര്‍ സഹോദരികളാണ്.
