പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ഒറീസ്സ സ്വദേശിയായ പ്രദീപ് മാലിക് (രാജു 34) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി ഉപദ്രവിക്കുകയും അതിന്‍റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും, വിവരം ആരോടെങ്കിലും പറഞ്ഞാല്‍ നഗ്ന ഫോട്ടോയും, വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ഇയാള്‍ ഇത് പ്രചരിപ്പിക്കുകയായിരുന്നു.
ഇൻസ്പെക്ടർ ആർ.രഞ്ജിത്, സബ് ഇൻസ്പെക്ടർ റിൻസ്.എം.തോമസ്, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ മാരായ ജമാല്‍, ബാബു കുര്യക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
