പെരുമ്പാവൂർ : പോലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം രണ്ട് പേർ അറസ്റ്റിൽ. പെരുമ്പാവൂരിൽ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകുയും, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ കടുവാൾ കണ്ണിയാറക്കൽ വീട്ടിൽ അക്ഷയ് സുരേഷ് (26), കടുവാൾ വടക്കേക്കരപ്പറമ്പിൽ അനിൽകുമാർ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറിന് രാത്രി പത്ത് മണിയോടെ ഭജനമഠം റോഡിലാണ് സംഭവം. സംഘം ചേർന്ന് മാർഗ്ഗതടസമുണ്ടാക്കി പരസ്പരം സംഘർഷം സൃഷ്ടിച്ച ഇവരോട് പിരിഞ്ഞ് പോകാൻ പറഞ്ഞ പോലീസിനു നേർക്കാണ് അക്രമം അഴിച്ചുവിട്ടത്.
അസഭ്യം പറഞ്ഞ് പോലീസിന് നേരെ തിരിഞ്ഞ പ്രതികളുടെ ആക്രമണത്തിൽ സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുളള ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റി. തുടർന്ന് സാഹസികമായി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ഇൻസ്പെക്ടർ റിൻസ്.എം.തോമസ്, എ.എസ്.ഐ അനിൽ.പി.വർഗീസ്, എസ്.സി.പി ഒമാരായ അഷറഫ്, നാദിർഷ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
