പെരുമ്പാവൂർ: നിരോധിത രാസ മയക്കു മരുന്നുമായി യുവാവ് പിടിയിൽ. വെങ്ങോല അല്ലപ്ര തോട്ടപ്പാടം കവല ഭാഗത്ത് ഒലിപ്പറമ്പിൽ വീട്ടിൽ റോഹൻ ഡിസിൽവ (25) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ സംശയകരമായ സാഹചര്യത്തിൽ പെരുമ്പാവൂർ എം സി റോഡ് ജംഗ്‌ഷനു സമീപം നിൽക്കുന്നതുകണ്ട ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് രാസ മയക്കുമരുന്നായ 40 ഗ്രാം എം ഡി എം എ പിടികൂടിയത്. പെരുമ്പാവൂർ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, സബ്ബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, ജോസ്സി എം ജോൺസൺ, എസ്.സി.പി.ഒ മാരായ ബാബു കുര്യാക്കോസ്, പി.എ.ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
