Connect with us

Hi, what are you looking for?

NEWS

ജംഗിൾ സഫാരി വശ്യം നയന മനോഹരം; ആർത്തുല്ലസിച്ച് കുട്ടമ്പുഴ- മാങ്കുളം- മൂന്നാർ ആനവണ്ടി യാത്ര സൂപ്പർ ഹിറ്റ്‌.

കോതമംഗലം : കെ എസ് ആർ ടി സി  കോതമംഗലം ഡിപ്പോയിൽ നിന്ന് കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്തു നിന്നും തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർ കെ എസ് ആർ ടി സി ”ജംഗിൾ സഫാരി” ആരംഭിച്ചു. കാണാകഴ്ചകൾ കണ്ട് കാടിനെ തൊട്ടറിഞ്ഞുള്ള ആ നയന മനോഹര ആനവണ്ടി യാത്ര സൂപ്പർ ഹിറ്റ്‌. ഞായറാഴ്ച രാവിലെ 9 മണിക്കാണ് സഞ്ചാരികളുടെ മനം മയക്കുന്ന ആനവണ്ടി യാത്ര കോതമംഗലം ആനാവണ്ടിത്തവളത്തിൽ നിന്ന് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്‌തു. ചടങ്ങിൽ കോതമംഗലം എ റ്റി ഒ എ ടി ഷിബു,കൺട്രോളിങ്ങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം,ട്രേഡ് യൂണിയൻ നേതാക്കളായ ആർ എം അനസ്,സി എം സിദ്ദീഖ്,അനസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.

കാണാകാഴ്ചകൾ കണ്ട് പ്രകൃതിയുടെ മടിത്തട്ടിലുടെ ആനവണ്ടിയിലൊരു രാജകിയ യാത്ര.അതും കാട്ടാനകൾ വിഹരിക്കുന്ന കൊടും കാട്ടിലൂടെ. കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ വശ്യ മനോഹരമായ കാനന ഭംഗി ആസ്വദിച്ച് കോതമംഗലത്ത് നിന്നും കുട്ടമ്പുഴ-മാങ്കുളം വഴി തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലേക്കായിരുന്നു ആനവണ്ടി സവാരി. പച്ചപ്പട്ടണിഞ്ഞ, കോടമഞ്ഞിൻ താഴ് വരയിലൂടെ തണുത്ത കാറ്റിന്റെ തൂവൽ സ്പർശം ഏറ്റുവാങ്ങി തെക്കിന്റെ കാശ്മീരിലോട്ടുള്ള ആനവണ്ടി സവാരിയെ എങ്ങനെ വർണ്ണിക്കണമെന്നറിയില്ലെന്ന് ജീവ തോമസ് പറയുന്നു. പുതിയ നവ്യനുഭൂതിയാണ് തനിക്ക് പകർന്ന് നൽകിയതെന്നും ഈ യാത്ര മനോഹരമായ അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്നും പ്രൊഫ. ബെന്നി ചെറിയാനും പറഞ്ഞു. കുട്ടമ്പുഴ ക്ക് സമീപം ഞായപ്പിള്ളിയിൽ എത്തിയപ്പോൾ ഞായപ്പിള്ളി സെന്റ്. ആന്റണിസ് പള്ളി വികാരി ഫാ. ജോൺസൻ പഴയപ്പീടികയിലിന്റെ നേതൃത്വത്തിൽ സ്വികരണം നൽകി. പൊന്നാട അണിയിച്ചാണ് ആന്റണി ജോൺ എം എൽ എ യെയും ബസ് ജീവനക്കാരെയും സ്വികരിച്ചത്.

കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കുവാനായി കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോ സഞ്ചാരികൾക്കായി ഒരുക്കിയ അസുലഭ അവസരം ഏറെ പ്രയോജനകരമായി എന്നാണ് എല്ലാവരും പറഞ്ഞത്. കോതമംഗലം-തട്ടേക്കാട്-കുട്ടമ്പുഴ-മാമലക്കണ്ടം-കൊരങ്ങാടി-മാങ്കുളം-ലക്ഷ്‌മി എസ്‌റ്റേറ്റ് വഴിയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ഈ ട്രയൽ ട്രിപ്പ്. നിരവധി മായിക കാഴ്ചകൾ ആണ് ഈ യാത്രയിലൂടെ സഞ്ചാരികൾക്ക് സമ്മാനിച്ചത്. വെള്ളി ചില്ലം വിതറി തുള്ളി തുള്ളി ഒഴുകുന്ന കാട്ടരുവികളും, മലനിരകളിൽ വെള്ളിവര തീർക്കുന്ന വെള്ള ച്ചാട്ടങ്ങളും, ഏറു മാടങ്ങളും എല്ലാം കണ്ട് ഒരു അടിപൊളി ആനവണ്ടി യാത്ര. പച്ചപ്പിന് മുകളിൽ കോട മഞ്ഞു പെയിതിറങ്ങുന്ന കാഴ്ച തന്നെ മനോഹരം.

മൂന്നാർ എത്തിയ ശേഷം തിരിച്ചു കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിലൂടെ അടിമാലി-നേര്യമംഗലം വഴി കോതമംഗലത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചത് .  വിവിധ ഡിപ്പോകളിൽ നിന്ന് നടത്തുന്ന കെ എസ് ആർ ടി സി യുടെ ഉല്ലാസ യാത്ര ട്രിപ്പ്കൾ സഞ്ചാരികളുടെ വൻ പങ്കാളിത്തം കൊണ്ട് വിജയമായി മാറിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം ഡിപ്പോയും പരീക്ഷണാടിസ്ഥാനത്തിൽ ഈ യാത്ര ആരംഭിച്ചത്. അതും സൂപ്പർ ഹിറ്റ്‌ ആയി മാറി. കോവിഡ് കാല കിതപ്പിനോടുവിൽ വൻ കുതിച്ചു ചട്ടമാണ് കെ എസ് ആർ ടി സി നടത്തിയത്. ഒക്ടോബർ മാസത്തിലെ വരുമാനം 113.77 കോടി രൂപയാണ്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ആദ്യമായാണ് കെ എസ് ആർ ടി സി യുടെ പ്രതിമാസ വരുമാനം 100 കോടി കടന്നത്. കെ എസ് ആർ ടി സി ജംഗിൾ സഫാരിക്ക് മുൻകൂട്ടി ബുക്ക് ചെയ്യുവാൻ: 9447984511,9446525773.

You May Also Like

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്കു ഉൾപ്പെടെ കോതമംഗലം താലൂക്കിലെ 25 കുടുംബങ്ങൾക്ക് നാളെ (31/10/25) പട്ടയം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...

NEWS

ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...

NEWS

കോതമംഗലം : ജീവിതശൈലി രോഗങ്ങളിൽ നിന്ന് സ്ത്രീകളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷീ ജിം പ്രവർത്തനം ആരംഭിച്ചു. ഷി ജിമ്മിന്റെ പ്രവർത്തനോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

error: Content is protected !!