പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിൽ റോഡ് കളുടെ ബി എം ബി സി നിലവാരത്തിലും ടാർ ചെയ്യുന്നതിനും അറ്റകുറ്റപ്പണികൾക്കായി പെരുമ്പാവൂർ മണ്ഡലത്തിൽ (11കോടി 76 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചിരിക്കുന്നു.അടുത്ത മാസം തന്നെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ശബരിമല പാക്കേജ്, അടിയന്തിര അറ്റകുറ്റപ്പണികൾക്കായിട്ടാണ് നിലവിൽ തുക അനുവദിച്ചത്. മണ്ഡലത്തിലെ റോഡിന്റെ ശോചനീയ അവസ്ഥ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളി നിരവധി പ്രാവശ്യം നിയമസഭയിൽ പ്രമേയത്തിലൂടെ അവതരിപ്പിക്കുകയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഉദ്യോഗസ്ഥർരുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു.
പല റോഡ്കളും പൂർണമായും തകർന്ന് ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. റോഡുകളിൽ വലിയ കുഴികൾ നിറഞ്ഞത് അപകടങ്ങൾക്കും കാരണമാകുന്നു. റോഡിന്റെ തകർച്ച കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ കാര്യങ്ങൾ മനസ്സിലാക്കിയാണ് റോഡുകളുടെ പുനർനിർമാണത്തിനായി എം എൽ എ എൽദോസ് കുന്നപ്പിള്ളി ത്വരിതഗതിയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. പത്ത് വർഷത്തിന് മുൻപ് ചെയ്ത ടാറിങ്ങിന് ശേഷം പൂർണ്ണമായും ഇതുവരെ പ്രവർത്തികൾ ഒന്നും തന്നെ നടന്നിട്ടില്ലാത്ത പല റോഡുകളും ഉണ്ട്.
കൂട്ടുമഠം മലമുറി വളയൻചിറങ്ങര റോഡ് 20 ലക്ഷം , കൊമ്പനാട് പാണിയേലി റോഡ് 21.64 ലക്ഷം , ഓടക്കാലി നെടുങ്ങപ്ര ക്രാരിയേലി റോഡ് 25 ലക്ഷം , കുറുപ്പുംപടി പാണംകുഴി റോഡ് 25 ലക്ഷം രൂപ , പാണിയേലി മൂവാറ്റുപുഴ റോഡ് 25 ലക്ഷം രൂപ , കീഴില്ലം കുറിച്ചിലക്കോട് റോഡ് 25 ലക്ഷം , കുറുപ്പുംപടി കൂട്ടിക്കൽ റോഡ് 5 കോടി , എം.സി റോഡ് – 4 കോടി , വല്ലം പാണംകുഴി റോഡ് – 21.9 ലക്ഷം , പെരുമ്പാവൂർ ടൗൺ – 25 ലക്ഷം , അല്ലപ്ര വലമ്പൂർ റോഡ് – 48.43 ലക്ഷം , നമ്പിള്ളി തോട്ടുവ റോഡ് 25 ലക്ഷം എന്നിവയ്ക്കാണ് നിലവിൽ ഭരണാനുമതി ലഭ്യമായിട്ടുള്ളത്.
ഒരു വർഷത്തിനുള്ളിൽ പെരുമ്പാവൂരിലെ റോഡുകളുടെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാമെന്നും റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ പെരുമ്പാവൂരിൽ എത്താമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. വിവിധ റോഡുകളുടെ നവീകരണത്തിനുള്ള വിശദമായ റിപ്പോർട്ട് ഭരണാനുമതിക്ക് വേണ്ടി പിഡബ്ല്യുഡി വകുപ്പ് മന്ത്രിയ്ക്കും, ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർക്കും നേരിട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കത്ത് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്.
