പെരുമ്പാവൂർ : സ്ക്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജു (50) വിനെയായാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഇയാളുടെ വീട്ടിൽ കൊണ്ടുവന്നാണ് ലൈംഗികാതിക്രമം കാട്ടിയത്. ഇൻസ്പെക്ടർ എസ്. എം പ്രദീപ് കുമാർ, സബ് ഇൻസ്പെക്ടർമാരായ പി.ജെ.കുര്യാക്കോസ്, എം.ബി റഷീദ്, എ.എസ്.ഐ രാജേഷ് കുമാർ, സി.പി. ഒ സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
