കോതമംഗലം : യാക്കോബായ, ഓർത്തഡോൿസ് സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുവാൻ പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് . കെ ടി തോമസ് അധ്യക്ഷനായുള്ള സമിതി നൽകിയ ശുപാർശ സ്വാഗതം ചെയ്തുകൊണ്ട് മാർ തോമ ചെറിയ പള്ളി ഇടവകയിൽ ഐക്യ ധാർഢ്യ ദിനചാരണം നടത്തി. വികാരി ഫാ. ജോസ് പരത്തുവയലിലി ന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ
ഐക്യ ധാർഡ്യ പ്രമേയം മാനേജിങ് കമ്മിറ്റി അംഗം സി. എ. കുഞ്ഞച്ചൻ അവതരിപ്പിച്ചു.
സഹ വികാരി മാരായ ഫാ. എൽദോസ് കാക്കാനട്ട്, ഫാ. ബിജു അരീക്കൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. എൽദോസ് കുമ്മംകോട്ടിൽ, തന്നാണ്ടു ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൽകുരിശിന് മുൻപിൽ വെച്ചു വിശ്വാസികൾ സമാധാന ജ്വാല തെളിയിച്ചു.