കവളങ്ങാട്: ഇടി മിന്നലില്‍ വയറിംഗ് പൂര്‍ണമായും നശിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡ് തുരുത്തേല്‍ സൈനബയുടെ വീട്ടിലെ വയറിംഗാണ് പൂര്‍ണമായും നശിച്ചത്. ഞായര്‍ പകല്‍ രണ്ടിനുണ്ടായ ശക്തമായ ഇടിയില്‍ വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ടാവുകയും മെയിന്‍ സ്വിച്ച് അടക്കം വയറിംഗ് കത്തി നശിക്കുകയുമായിരുന്നു. വില്ലേജ് ഓഫീസര്‍ കെ എം നാസര്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍, പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
