കോതമംഗലം : സർക്കാർ ഓഫീസുകളെക്കുറിച്ച്പൊതുജനങ്ങളിൽ നിന്ന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന്ജോയിൻ്റ്കൗൺസിൽ സംവിധാനമൊരുക്കുന്നു. മുൻ ചെയർമാനും ജനറൽസെക്രട്ടറിയുമായിരുന്ന എം.എൻ.വി.ജി അടിയോടിയുടെ പതിനഞ്ചാമത് അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോതമംഗലം സിവിൽ സ്റ്റേഷന് മുന്നിൽ ധ്വനി എന്ന പേരിലാണ് പരാതിപെട്ടിസ്ഥാപിച്ചത്. ഈ സംവിധാനം വഴി ലഭ്യമാകുന്നനിവേദനങ്ങളും, ജീവനക്കാരെ സംബന്ധിച്ചപരാതികളും അതാത് ഓഫീസ് മേലാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരംകാണുന്നതിനും പരാതിക്കാരെ പരാതിയുടെനിജസ്ഥിതികൃത്യമായിഅറിയിക്കുമെന്നും ജോയിൻ്റ് കൗൺസിൽഭാരവാഹികൾ അറിയിച്ചു.
സിവിൽ സ്റ്റേഷന്മുന്നിൽ നടന്ന അനുസ്മരണ ദിനം സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.എം.ബഷീറും,ധ്വനിപെട്ടി സ്ഥാപിച്ചതിൻ്റെ ഉത്ഘാടനം അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി കൺവീനർ വി.കെ ജിൻസും ഉത്ഘാടനം ചെയ്തു.ജില്ലാകമ്മിറ്റിയംഗം ജോൺസൺ പോൾ,മേഖലാസെക്രട്ടറി പി.കെ വിജയൻ, പ്രസിഡൻ്റ് ഇ.പി സാജു, സി.കെ ദീപാമോൾ, എം.അനിൽകുമാർ എന്നിവർ സംസാരിച്ചു.