കോതമംഗലം : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. മഴക്കാല ദുരിതങ്ങൾ വിലയിരുത്തുന്നതിനായി ആലുവ റൂറൽ എസ് പി കെ കാർത്തിക് ഭൂതത്താൻ കെട്ട് ഡാം സന്ദർശിച്ചു , സ്ഥിതിഗതികൾ വിലയിരുത്തി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണമെന്ന് ഉന്നത അധികാരികൾ വ്യകതമാക്കുന്നു. അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാവുന്നതാണ്.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളിലെ ജനങ്ങൾ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്നും അധികാരികൾ ഓർമിപ്പിക്കുന്നു.
ഫോട്ടോ : മഴക്കാല ദുരിതങ്ങൾ വിലയിരുത്തുന്നതിനായി ആലുവ റൂറൽ എസ് പി കെ കാർത്തിക് ഭൂതത്താൻ കെട്ട് ഡാം സന്ദർശിക്കുന്നു.