തിരുവനന്തപുരം : ഡാവിഞ്ചി സുരേഷ് എന്ന അതുല്യ പ്രതിഭ ഗാന്ധി ജയന്തി ദിനത്തിൽ പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. അതും ഗാന്ധി ചിത്രം കൊണ്ടു തന്നെ. ഗാന്ധിജിയുടെ 152 ആം ജന്മ വാർഷിക ദിനത്തിലാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 152 അടി വലിപ്പത്തിൽ ഒരു ലക്ഷത്തോളം ബലുണുകൾ ഉപയോഗിച്ച് മഹാത്മാ ഗാന്ധിയുടെ ചിത്രം ഡാവിഞ്ചി ഒരുക്കിയത്.വിവിധ മീഡിയങ്ങളിൽ ചിത്രം ഒരുക്കുന്ന ഡാവിഞ്ചിയുടെ എൺ പതാമത്തെ മീഡിയമാണ് ബലൂൺ. വട്ടിയൂർക്കാവ് എം എൽ എ വി. കെ പ്രശാന്തിൻ്റെ സഹായത്തോടെ ഡാവിഞ്ചി യുടെ പ്രിയ സുഹൃത്തായ നസീബിൻ്റെ നിർദേശ പ്രകാരം നൂറോളം പേരുടെ സഹായത്തോടെ യാണ് ഇത്ര വലിയ വലുപ്പത്തിൽ ഈ ഗാന്ധി ചിത്രം സാധ്യമായത്.
ഇതിനായി നാല് ദിവസത്തോളം ആയി കൂട്ടുകാരായ സിമ്പാദ്, താടിക്കാരൻ , രതീഷ്, ഫെബി എന്നിവർ തന്റെ കൂടെയുണ്ടായിരുന്നതായി സുരേഷ് പറഞ്ഞു. റെക്കോഡിനോടുള്ള താൽപര്യമൊന്നും ഇല്ലെങ്കിലും സംഘാടകരുടെ താൽപര്യപ്രകാരം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് പ്രതിനിധികൾ നേരിട്ട് വന്ന് ഇന്ത്യാ ബുക്ക് ഓഫ് റെകോർഡ്സും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സും, മന്ത്രിമാരും മുൻ മന്ത്രിമാരും പങ്കെടുത്ത വേദിയിൽ വെച്ച് ഡാവിഞ്ചി ക്ക് സമ്മാനിച്ചു . സുനിൽ നയന യും സീ ജി ബിജു വും ശ്രീകാന്തും പിന്നെ തിരുവനന്തപുരത്ത് കട്ടയ്ക്ക് തന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി പറയുന്നതയും ഡാവിഞ്ചി പറഞ്ഞു. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം ചെയ്യാൻ സഹായിച്ച തലസ്ഥാന നഗരിയിലെ എല്ലാ പ്രിയപെട്ട കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി അർപ്പിക്കുന്നതയും ഡാവിഞ്ചി കൂട്ടിച്ചേർത്തു.