കവളങ്ങാട് : പുലിയൻപാറ സെന്റ് സ്ബാസ്റ്റ്യൻസ് ദേവാലയത്തിന് സമീപം ഒരു ഭീമൻ ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതിനെതുടർന്നു അവിടെ നിന്നുണ്ടായ രൂക്ഷ ഗന്ധവും, അതിയായ ശബ്ദവും പൊടിയും ചൂടും മൂലം പള്ളിയിൽ തിരുക്കർമ്മങ്ങൾ നടത്താൻ പറ്റാതെ വരികയും പള്ളിമേടയിൽ വൈദീകന് താമസിക്കുന്നതിനു തടസ്സം നേരിടുകയും ചെയ്തതിനെതുടർന്നു ബന്ധപ്പെട്ട രൂപത അധികാരികളുടെ അനുവാദത്തോടെ 21/03/2021ൽ ദേവാലയം അടച്ചുപൂട്ടുകയായിരുന്നു.
ഇന്ന് 25/09/2021ൽ കൂടിയ കാവളങ്ങട് പഞ്ചായത്ത് കമ്മിറ്റിയിൽ ചീരൻസിന്റെ ടാർ മിക്സിങ് പ്ലാന്റിന് തുടർന്ന് ലൈസൻസും, സ്ഥാപനനുമതിയും പുതുക്കി നൽകേണ്ടതില്ല എന്ന് തീരുമയ്ക്കുകയും, ടി തീരുമാനം പള്ളി വികാരി ബഹു. പോൾ ചൂരത്തോട്ടി അച്ഛനെ അറിയിക്കുകയും ചെയ്തു . ഈ സാഹചര്യത്തിൽ പള്ളി തുറന്നു 25/09/2021ൽ കൂടിയ ഇടവക പൊതുയോഗം തീരുമാനം അഭിവന്ധ്യ പിതാവിനെ അറിയിക്കുകയും ചെയ്തു. 26/09/2021 ഞാറാഴ്ച രാവിലെ 7 മണിക്ക് അഭവന്ദ്യ കോതമംഗലം രൂപത പിതാവ് ദിവ്യബലി അർപ്പിക്കുന്നത്തോടെ പള്ളി തുറക്കുന്നതാണ് എന്ന് പള്ളി വികാരി ഫാദർ പോൾ ചൂരത്തോട്ടി അറിയിച്ചു.