പെരുമ്പാവൂർ : വടിവാളുമായി യുവാവ് അറസ്റ്റിൽ. മഞ്ഞപ്ര വടക്കുംഭാഗം കിലുക്കൻ വീട്ടിൽ സോണൽ (21) ആണ് കാലടി പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പോലിസിന്റെ രാത്രികാല പരിശോധനക്കിടയിൽ ബദനി പറമ്പിനു സമീപത്തുനിന്നും വടിവാളുമായി ഇയാളെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ്.
