Connect with us

Hi, what are you looking for?

CHUTTUVATTOM

ഉത്‌ഘാടനവും നടത്തി ഫലകങ്ങളും സ്ഥാപിച്ചു, പിന്നാലെ റോഡ് തകർന്നു; പ്രതിഷേധ സമരവുമായി ഹിന്ദു ഐക്യവേദി.

തൃക്കാരിയൂർ : ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് എന്ന ഫലകം സ്ഥാപിച്ച ഹൈകോർട്ട്കവല -വളവ്കുഴി റോഡ് നിർമിച്ചതിന് പിന്നാലെ തകർന്നതിൽ പ്രതിഷേധം. പത്ത് ലക്ഷം രൂപ MLA ഫണ്ട്‌ അനുവദിച്ച് നിയമസഭ ഇലക്ഷൻ മുന്നിൽ കണ്ട് വളരെ തിടുക്കത്തിൽ എന്തൊക്കെയോ പണികൾ ചെയ്ത് പൂർത്തിയാക്കി കൊട്ടി ഘോഷിച്ചുള്ള ഉത്‌ഘാടന മാമാങ്കവും നടത്തി ഫലകങ്ങളും സ്ഥാപിച്ച് പോയതിന് പിന്നാലെത്തന്നെ റോഡ് തകർന്നു. ഇന്റർ ലോക്ക് വിരിച്ച ഭാഗത്തേയെല്ലാം കട്ടകൾ ഇളകി പുറത്തേക്ക് വന്ന് റോഡ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു. ഇന്റർ ലോക്കിന് അടിയിൽ വില കുറഞ്ഞ വേയ്സ്റ്റ് മണലും, നിലവാരമില്ലാത്ത മിറ്റലുമിട്ടത് കൊണ്ട്, മഴയത്ത് മണലും മിറ്റലും ഒലിച്ച് പോയി കട്ട പൊങ്ങി വന്നിരിക്കുന്നു. കാൽനട യാത്രക്കരും, വാഹന യാത്രക്കാരും ഇതിലെ പോകുമ്പോൾ ഇന്റർ ലോക് കട്ടകൾ ഇളകി പിടക്കുകയാണ്.

റോഡ് നിർമ്മച്ച് നിസ്സാര ദിവസങ്ങൾ ആയപ്പോഴേക്കും റോഡ് തകർന്നതിൻ മേലും , റോഡ് നിർമ്മാണത്തിന് പിന്നിലെ തട്ടി കൂട്ട് പണികളിൽമേലും അന്വേഷണം നടത്തണമെന്നും, MLA സ്ഥലം സന്ദർശിച്ച് റോഡ് ഉടൻ പുനരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരും ഹിന്ദു ഐക്യവേദിയും തൃക്കാരിയൂർ ഹൈകോർട്ട് കവലയിൽ സമരം സംഘടിപ്പിച്ചത്.
പ്രതിഷേധ സമരം ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി വി എം മണി ഉത്‌ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ശോഭ രാധാകൃഷ്ണൻ, സനൽ പുത്തൻപുരക്കൽ, തൃക്കാരിയൂരിലെ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളായ ഉണ്ണികൃഷ്ണൻ മാങ്ങോട്ട്, പി പ്രദീപ്‌, പി തങ്കപ്പൻ, മോഹനൻ ചന്ദ്രത്തിൽ, സന്ധ്യ സുനിൽ, അനു രാജേഷ് എന്നിവർ പ്രതിഷേധ സമരത്തിൽ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...

CRIME

കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍. തൃക്കാരിയൂര്‍ എരമല്ലൂര്‍ വലിയാലിങ്കല്‍ വീട്ടില്‍ അനസ് (അന്‍സാര്‍ 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന്‍ ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിലെ പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കോംപ്ലക്സ് നിർമ്മിച്ചു നൽകണമെന്നും, സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിച്ചു കിട്ടുന്നതിന് വേണ്ട അടിയന്തിര...

NEWS

തൃക്കാരിയൂർ : തൃക്കാരിയൂരിൽ സ്ഥിതി ചെയ്തിരുന്ന ഹെൽത്ത്‌ സബ് സെന്ററിന് പുതിയ കെട്ടിടം പണിയുവാനെന്ന പേരിൽ പൊളിച്ച് മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മൂന്ന് വർഷമാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുന്നു. കെട്ടിടം...

SPORTS

കോതമംഗലം : ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ. തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം ആയ DBFC യെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബ് ആയ അശ്വ...

ACCIDENT

കോതമംഗലം: തൃക്കാരിയൂരിൽ രാമചന്ദ്രൻ തടത്തിൽ  എന്നയാളുടെ 2014 മോഡൽ ഡസ്റ്റർ കാറിന് തീപിടിച്ചു. ഇന്നലെ  രാത്രി 09.35ന് ആയിരുന്നു സംഭവം.  ഓടി വന്ന കാർ പോർച്ചിൽ നിർത്തിയിട്ട ശേഷം ആണ് തീപ്പിടിച്ചത്. കോതമംഗലം...

CHUTTUVATTOM

തൃക്കാരിയൂർ : ദേവസ്വം ബോർഡ്‌ ഹൈസ്കൂളിൽ ലോക കവി ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത കവിയുംയുവ കവികൾക്കുള്ള ONV പ്രഥമപുരസ്‌കാരം, വൈലോപ്പള്ളി അവാർഡ്, ലീലമേനോൻ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ വാരിക്കുട്ടിയ സ്കൂളിലെ മലയാളം...

SPORTS

കോതമംഗലം : മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിനായി DBHS തൃക്കാരിയൂരിന് ഫുട്ബോൾ അക്കാദമി (DBFC).  ചേലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അശ്വാ ക്ലബ്ബിന്റെ സഹകരണത്തോടെ തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിൽ ഫുഡ്‌ബോൾ അക്കാഡമി, ദേവസ്വം ബോർഡ്‌ ഫുട്ബോൾ...

error: Content is protected !!